ഒപ്പം പഠിക്കുന്ന, സുഹൃത്തായ ആരോണിന്റെ വീട് പരിചയപ്പെടുത്തിയ ഒരു കുട്ടി വ്‌ളോഗറാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലെ വൈറല്‍ താരം. കൂട്ടുകാരന്റെ വീട്ടിലേക്ക് ഇടിച്ചുകയറി, അവിടുത്തെ കാഴ്ചകള്‍ വിവരിക്കുകയും പിന്നാലെ പൂച്ചയെ കണ്ട് പേടിച്ച് ഓടുകയും ചെയ്യുന്ന കുട്ടി വ്‌ളോഗര്‍. കോട്ടയം വാകത്താനം സിഎംഎസ് എല്‍ പി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് ഈ കുട്ടിത്താരങ്ങള്‍. ആരോണിന് പിന്നാലെ മഞ്ജിമയുടെ വീടും പരിചയപ്പെടുത്തിയ വ്‌ളോഗേഴ്സിനെ പരിചയപ്പെടാം.
അബിയോണയാണ് സുഹൃത്തിന്റെ വീട് പരിചയപ്പെടുത്തിയ കുട്ടി വ്‌ളോഗര്‍. ശാസ്ത്രമേള കഴിഞ്ഞ് തിരിച്ച് തിരിച്ചു വരുന്നതിനിടെ സാറിന്റെ കൂടെയാണ് ആരോണിനെ കാണാന്‍ കുട്ടികള്‍ എത്തിയത്. സാര്‍ തന്നെയാണ് തങ്ങളോട് വ്‌ളോഗ് എടുക്കാന്‍ പറഞ്ഞതെന്നും അബിയോണ പറയുന്നു.
കോട്ടയം സിഎംഎസ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബിയോണ. നല്ല ഊര്‍ജസ്വലതയോടെയാണ് വ്‌ളോഗ് എടുത്തതെന്നും നല്ല വ്‌ളോഗായിരുന്നുവെന്നും സുഹൃത്തുക്കളും പറയുന്നുണ്ട്.
ശാസ്ത്രമേള കഴിഞ്ഞ് വരുന്നതിനിടെ കുട്ടികളെ ഓരോരുത്തിരെയായി വീട്ടിലേക്കാക്കുയായിരുന്നു. ഇതിനിടെയാണ് ആരോണിന്റെ വീട്ടിലെത്തിയപ്പോള്‍ വ്‌ളോഗ് എടുക്കാന്‍ പറഞ്ഞതെന്നാണ് കുട്ടികളുടെ അധ്യാപകന്‍ ജെറിന്‍ പറയുന്നത്. ഇനിയും ഇതുപോലെ വ്‌ളോഗുകളുമായി സോഷ്യല്‍ മീഡിയ തരംഗമാക്കുമെന്നാണ് കുട്ടികള്‍ പറയുന്നത്.