ദുലീപ് ട്രോഫി ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് സ്വന്തമാക്കി ധ്രുവ് ജുറേല്‍. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ റെക്കോര്‍ഡിനൊപ്പമെത്തിയാണ് 'ഇന്ത്യ എ' വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറെല്‍ ചരിത്രമെഴുതിയിരിക്കുന്നത്. ദുലീപ് ട്രോഫി മത്സരത്തില്‍ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുത്ത വിക്കറ്റ് കീപ്പറെന്ന ധോണിയുടെ റെക്കോര്‍ഡിനൊപ്പമാണ് ജുറെല്‍ എത്തിയത്. 'ഇന്ത്യ ബി' ക്കെതിരായ മത്സരത്തിന്റെ രണ്ടാം ഇന്നിങ്സില്‍ ഏഴു ക്യാച്ചുകളാണ് ജുറെല്‍ സ്വന്തമാക്കിയത്.
ALSO READ : "ബൈ.. ബൈ.. മോയിൻ അലി"; അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലീഷ് ഓൾറൗണ്ടർ
2004-05 ദുലീപ് ട്രോഫി മത്സരത്തില്‍ സെന്‍ട്രല്‍ സോണിനെതിരേ ഈസ്റ്റ് സോണിന് വേണ്ടി കളിക്കുന്നതിനിടെയായിരുന്നു ധോണി ഏഴു ക്യാച്ചുകളുമായി ഈ റെക്കോഡ് സ്വന്തം പേരിലാക്കുന്നത്. 1973 ലെ ദുലീപ് ട്രോഫി ഫൈനലില്‍ നോര്‍ത്ത് സോണിനെതിരെ സെന്‍ട്രല്‍ സോണിന് വേണ്ടി കളിക്കുമ്പോള്‍ ആറ് ക്യാച്ചുകളും ഒരു സ്റ്റംപിങ്ങും നേടിയ സുനില്‍ ബെഞ്ചമിന്റെ പേരിലുണ്ടായിരുന്ന റെക്കോഡായിരുന്നു അന്ന് ധോണി തിരുത്തിയെഴുതിയത്.
ALSO READ : നീരജിനെ പോലെ ജാവലിൻ പായിച്ചത് വെള്ളിത്തിളക്കത്തിലേക്ക്; നവദീപിനെ ഞെട്ടിച്ച് ഗോൾഡൻ സർപ്രൈസ്!
മത്സരത്തില്‍ യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്, മുഷീര്‍ ഖാന്, സര്‍ഫറാസ് ഖാന്, നിതീഷ് കെ. റെഡ്ഡി, സായ് കിഷോര്‍, നവ്ദീപ് സൈനി എന്നിവരെയാണ് ജുറെല്‍ ക്യാച്ചെടുത്ത് പുറത്താക്കിയത്.