SPORTS

'അമേസിങ് അഫ്​ഗാൻ', ചരിത്രം കുറിച്ച് സെമിയിലേക്ക്

അഫ്​ഗാനിസ്ഥാൻ സെമിയിലേക്ക് പ്രവേശിച്ചതോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പിൽ ചരിത്രം കുറിച്ച് അഫ്​ഗാനിസ്ഥാൻ. ബം​ഗ്ലാദേശിനെ എട്ട് റൺസിന് തോൽപ്പിച്ച് അഫ്​ഗാനിസ്ഥാൻ ടൂർണമെന്റിന്റെ സെമി ഫൈനലിലേക്ക് പ്രവേശിച്ചു. ഇതാദ്യമായാണ് ഒരു ഐ.സി.സി ടൂർണമെന്റിൽ അഫ്​ഗാനിസ്ഥാൻ സെമി ഫൈനലിൽ പ്രവേശിക്കുന്നത്. അഫ്​ഗാനൻ നായകൻ റാഷിദ് ഖാനാണ് ടീമിന്റെ വിജയശിൽപി. നാല് ഓവറിൽ 23 റൺസ് വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് റാഷിദ് കൊയ്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്​ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബം​ഗ്ലാദേശിന് 105 റൺസെടുക്കുന്നതിനിടെ എല്ലാ വിക്കറ്റുകളും നഷ്ടമായി. 54 റൺസെടുത്ത് പുറത്താകാതെ നിന്ന ലിറ്റൺ ദാസിന്റെ ഒറ്റയാൾ പോരാട്ടം പോലും അഫ്​ഗാൻ ബൗളിങ് അറ്റാക്കിൽ നിന്നും ബം​ഗ്ലാദേശിനെ രക്ഷപ്പെടുത്തിയില്ല. അഫ്​ഗാനിസ്ഥാൻ സെമിയിലേക്ക് പ്രവേശിച്ചതോടെ ഓസ്ട്രേലിയ ടൂർണമെന്റിൽ നിന്നും പുറത്തായി. സൂപ്പർ 8ലെ ​ഗ്രൂപ്പ് എയിൽ നിന്നും ഇന്ത്യയും അഫ്​ഗാനിസ്ഥാനുമാണ് സെമി ഫൈനലിലേക്ക് പ്രവേശനം നേടിയത്.

SCROLL FOR NEXT