Image: X
SPORTS

ബാഴ്‌സയുടെ വിജയാഘോഷത്തില്‍ പലസ്തീന്‍ പതാകയുമായി ലാമിന്‍ യമാല്‍

ലാമിൻ യാമാലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ചർച്ചകൾ നടക്കുന്നുണ്ട്

Author : ന്യൂസ് ഡെസ്ക്

ലാ ലിഗ കിരീടവിജയത്തിന് ശേഷമുള്ള ബാഴ്സലോണയുടെ ആഘോഷങ്ങള്‍ക്കിടെ പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്പാനിഷ് താരം ലാമിന്‍ യമാല്‍. ബാഴ്‌സലോണയിലെ തെരുവുകളിലൂടെ ഓപ്പണ്‍ ബസിലൂടെ നടത്തിയ പര്യടനത്തിലാണ് ലാമിന്‍ യമാല്‍ പലസ്തീന്റെ പതാകയേന്തിയത്.

പലസ്തീന്‍ പതാകയുമേന്തിയുള്ള ലാമിന്‍ യമാലിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ആഘോഷത്തിന്റെ ചിത്രങ്ങളിലും പലസ്തീന്‍ പതാകയുണ്ട്. പതിനായിരക്കണക്കിന് ആരാധകരാണ് താരങ്ങളെ കാണാന്‍ തെരുവുകളില്‍ തടിച്ചു കൂടിയത്.

സ്പാനിഷ് ഫുട്ബോള്‍ ലീഗിലെ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ രണ്ട് ഗോളിന് തകര്‍ത്താണ് ബാഴ്‌സ തുടര്‍ച്ചയായി രണ്ടാം തവണയും ലാ ലിഗ കിരീടം നേടിയത്. മാര്‍ക്കസ് റഷ്‌ഫോര്‍ഡ്, ഫെറാന്‍ ടോറസ് എന്നിവര്‍ മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ബാഴ്‌സയ്ക്ക് ഗോള്‍ സമ്മാനിക്കുകയായിരുന്നു. ബാഴ്‌സയുടെ 29ാം ലാ ലിഗ കിരീട നേട്ടമാണിത്.

2023 മുതല്‍ ബാഴ്‌സലോണയില്‍ പലസ്തീന്‍ അനുകൂല പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. എന്തായാലും യുവ താരത്തിൻ്റെ ധീരമായ നിലപാടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ചർച്ചകൾ നടക്കുന്നുണ്ട്.

SCROLL FOR NEXT