SPORTS

IPL AUCTION: ഐപിഎൽ താരലേലം: ഋഷഭ് പന്തിന് 27 കോടി, ശ്രേയസ് അയ്യർക്ക് 26 കോടി

ഒന്നാം റൗണ്ട് ഓക്ഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ചരിത്രത്തിലെ ഏറ്റവും വലിയ തുകകളാണ് താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ ബിഡ് ചെയ്യുന്നത്

Author : ന്യൂസ് ഡെസ്ക്

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തില്‍ താരങ്ങള്‍ക്ക് കോടിക്കിലുക്കം. ഒന്നാം റൗണ്ട് ഓക്ഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ചരിത്രത്തിലെ ഏറ്റവും വലിയ തുകകളാണ് താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികള്‍ ബിഡ് ചെയ്യുന്നത്. ഡല്‍ഹിയില്‍ നിന്നും ലക്നൗവിലേക്ക് ചേക്കേറിയ റിഷഭ് പന്തിന് റെക്കോര്‍ഡ് തുകയാണ് ലഭിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ബിഡ്ഡായ 27 കോടി രൂപയ്ക്കാണ് ലക്നൗ റിഷഭിനെ സ്വന്തമാക്കിയത്.

ലേലത്തിൽ ഓരോ ടീമിനും 120 കോടി രൂപയാണ് ചെലവഴിക്കാൻ സാധിക്കുക. അടുത്ത ഏറ്റവും വലിയ തുക സ്വന്തമാക്കിയത് ശ്രേയസ് അയ്യരാണ്. ശ്രേയസിനായി ഡൽഹിയും പഞ്ചാബും ലേലത്തിൽ വാശിയേറിയ പോരാട്ടം നടത്തിയെങ്കിലും, ഒടുക്കം നറുക്ക് പഞ്ചാബിന് കിട്ടി. 26.75 കോടി രൂപയ്ക്ക് ശ്രേയസ് അയ്യറിനെ പഞ്ചാബ് സ്വന്തമാക്കിയത്. രണ്ട് കോടി അടിസ്ഥാന വിലയുണ്ടായിരുന്ന അര്‍ഷ് ദീപിന് വേണ്ടി തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സും ഡല്‍ഹി കാപിറ്റല്‍സുമാണ് ശ്രമം നടത്തിയത്. എന്നാൽ 18 കോടി നൽകി അര്‍ഷദീപിനെ പഞ്ചാബ് നിലനിര്‍ത്തി. ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചാണ് അര്‍ഷ് ദീപിനെ പഞ്ചാബ് തിരിച്ചെത്തിച്ചത്.


യുസ്‌വേന്ദ്ര ചഹലിനെ 18 കോടിക്ക് പഞ്ചാബ് കിങ്സും മുഹമ്മദ് ഷമിയെ 10 കോടി നൽകി സൺറൈസേഴ്സ് ഹൈദരാബാദും സ്വന്തമാക്കി. മുഹമ്മദ് സിറാജിനെ 12.25 കോടി നൽകി ഗുജറാത്ത് ടൈറ്റൻസും, കെ.എൽ. രാഹുലിന് 14 കോടിയും, മിച്ചൽ സ്റ്റാർക്കിന് 11.75 കോടിയും നൽകികൊണ്ട് ഡൽഹിയും സ്വന്തമാക്കി.

SCROLL FOR NEXT