Source: X/ BCCI
CRICKET

യുഎഇ ഒരുങ്ങി; ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ഇന്ന് തുടക്കം

എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻ്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക.

Author : ന്യൂസ് ഡെസ്ക്

അബുദാബി: ഏഷ്യ കപ്പ് ടി20 ക്രിക്കറ്റ് ടൂർണമെൻ്റിന് ചൊവ്വാഴ്ച യുഎഇയിൽ തുടക്കമാകും. ഇന്ന് രാത്രി എട്ട് മണിക്ക് അബുദാബിയിലെ ഷെയ്ഖ് ഹസീദ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. അഫ്​ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിലാണ് ആദ്യ പോരാട്ടം.

സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 28 വരെയാണ് ഏഷ്യ കപ്പ് മത്സരങ്ങള്‍ നടക്കുക. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെൻ്റില്‍ ആകെ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്റ്റംബര്‍ 14നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുക. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കിയിരുന്നു.

ഗ്രൂപ്പ് ഘട്ടത്തില്‍ യുഎഇയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒമാനെതിരെയും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടത്തില്‍ മത്സരമുണ്ട്. സെപ്റ്റംബര്‍ 28നാണ് കലാശപ്പോരാട്ടം നടക്കുക.

ദുബായ്, അബുദാബി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുക. ഇന്ത്യൻ സമയം രാത്രി 7.30നാണ് ടോസ് ഇടുന്നത്. എട്ട് മണിക്ക് മത്സരം ആരംഭിക്കും. ടെലിവിഷനിൽ സോണി സ്പോർട്സിൻ്റെ ഒന്ന്, രണ്ട്, നാല്, അഞ്ച് ചാനലുകളിൽ മത്സരം തത്സമയം കാണാം.

ഡിജിറ്റൽ സംപ്രേക്ഷണം സോണി ലിവിനാണ്. ഹിന്ദി, ഇം​ഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിൽ മത്സരത്തിൻ്റെ കമൻ്ററി ആസ്വദിക്കാൻ സാധിക്കും.

SCROLL FOR NEXT