ഒരേ ഓവറിൽ ഉസ്മാന്‍ ഖവാജയുടെയും കാമറോണ്‍ ഗ്രീനിന്റെയും വിക്കറ്റുകള്‍ നേടിയ കാഗിസോ റബാഡ Source: ICC/ X
CRICKET

WTC Final 2025 SA vs AU | 5 വിക്കറ്റ് നേടി ഓസീസിനെ തകര്‍ത്ത് റബാഡ; 212 റണ്‍സിന് ഓസ്‌ട്രേലിയ ഓൾ ഔട്ട്

അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തും വെബ്സ്റ്ററുമാണ് ഓസീസിനായി പൊരുതിയത്.

Author : ന്യൂസ് ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 212 റണ്‍സ് നേടി ഓസ്‌ട്രേലിയ പുറത്ത്. 5 വിക്കറ്റ് വീഴ്ത്തിയ ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡയാണ് ഓസീസിനെ തകര്‍ത്തത്. അര്‍ധ സെഞ്ച്വറി നേടിയ സ്റ്റീവ് സ്മിത്തും വെബ്സ്റ്ററുമാണ് ഓസീസിനായി പൊരുതിയത്.

ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ (20 പന്തില്‍ പൂജ്യം), മാര്‍നസ് ലബുഷെയ്ന്‍ (56 പന്തില്‍ 17), അത് കഴിഞ്ഞ് ഇറങ്ങിയ കാമറൂണ്‍ ഗ്രീന്‍ (മൂന്ന് പന്തില്‍ നാല്) എന്നിവരുടെ വിക്കറ്റുകള്‍ ആദ്യഘട്ടത്തില്‍ തന്നെ വീഴ്ത്തി.

ഇതിന് ശേഷമാണ് സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡുമെത്തിയത്. സ്റ്റീവ് സ്മിത്ത് 112 പന്തില്‍ 66 റണ്‍സ് എടുത്തു. ബ്യൂ വെബ്സ്റ്റര്‍ 92 പന്തില്‍ 72 റണ്‍സുമെടുത്തു. ഇരുവരും ചേര്‍ന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് നേടിയത്. എന്നാല്‍ സഖ്യം തകര്‍ന്നതോടെ ഓസ്‌ട്രേലിയന്‍ ബാറ്റിംഗ് നിരയും തകരുകയായിരുന്നു.

മറുപടി ബാറ്റിങ്ങില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഇതിനകം മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ഓപ്പണറായി ഇറങ്ങിയ അയിഡന്‍ മാര്‍ക്രം ആറ് ബോളില്‍ ഒരു റണ്‍സുപോലും വഴങ്ങാതെ പുറത്തായി.

സഹ ഓപ്പണറായി ഇറങ്ങിയ റയാന്‍ റിക്കിള്‍ടണ്‍ 23 പന്തില്‍ 16 റണ്‍സ് നേടി പുറത്തായി. വിയാന്‍ മള്‍ഡര്‍ 44 പന്തില്‍ വെറും ആറ് റണ്‍സ് മാത്രം നേടിയാണ് പുറത്തായത്.

SCROLL FOR NEXT