ഇന്ത്യാ പാക് കളി മുടക്കി പ്രാണികൾ Source; X / AP
CRICKET

ഇന്ത്യാ പാക് പോരാട്ടം; ഗ്രൗണ്ടിൽ കളിമുടക്കി ഇത്തിരിക്കുഞ്ഞൻമാർ, വീഡിയോ വൈറൽ

കളി തുടരാന്‍ സാധിക്കാതെ വന്നതോടെ ഇരു ടീമുകളിലേയും താരങ്ങള്‍ ഗ്രൗണ്ട് വിട്ടു. പിന്നാലെയാണ് കളി നിര്‍ത്തി വച്ചത്. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ 28-ാം ഓവറിലാണ് സംഭവം രൂക്ഷമായത്.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ഐസിസി വനിതാ ലോകകപ്പിലെ ഇന്ത്യാ- പാക് പോരാട്ടത്തിലേക്ക് ഉറ്റുനോക്കുകയാണ് ലോകം. റൺസും, വിക്കറ്റ് നഷ്ടവുമെല്ലാം ചർച്ചയാകുന്നതിനിടെ പ്രേമദാസ സ്റ്റേഡിയം മറ്റൊരു അസാധാരണ സംഭവത്തിന് സാക്ഷിയായി.

പ്രാണികളെ തുരത്താൻ സ്പ്രേയുമായി പാക് ക്യാപ്റ്റൻ ഫാത്തിമ സന

15 മിനിറ്റോളം കളി നിർത്തിവയക്കുകയും ചെയ്തിരുന്നു. മഴയെപ്പേടിച്ചാണ് ഇന്ത്യാ- പാക് ക്രിക്കറ്റ് മാച്ച് ആരംഭിച്ചതെങ്കിലും മഴയ്ക്കുപകരം വില്ലനായത് പ്രാണികളായിരുന്നു.

ഇന്ത്യാ- പാക് പോരാട്ടത്തിനിടെ പ്രാണി ശല്യം

പിന്നീട് ഗ്രൗണ്ടിൽ പുകയിട്ടാണ് പ്രാണികളെ തുരത്തിയത്. അതിനിടെ പാകിസ്ഥാൻ ക്യാപ്റ്റൻ ഫാത്തിമ സന പ്രാണികളെ തുരത്താൻ ഇറങ്ങിയത് കമന്റേറ്റർമാർക്കിടയിൽ ചിരി പടർത്തി. സ്പ്രേയടിച്ചാണ് സന പ്രാണികൾക്ക് നേരെ പോരാടിയത്.

സ്പ്രേ പ്രയോഗവുമായി ഫാത്തിമ സന

സന നടത്തിയ നീക്കം അത്ര ഗുണം ചെയ്തില്ലെങ്കിലും സംഭവം വൈറലായി. പിന്നീട് വലിയ രീതിയിൽ സ്മോക്ക് അടിച്ചാണ് പ്രണിശല്യത്തിന് പരിഹാരം കണ്ടത്.

പ്രാണികളെ പുകച്ച് തുരത്തുന്നു

50 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 247 റൺസ് എടുത്താണ് ഇന്ത്യ ബാറ്റിംഗ് അവസാനിപ്പിച്ചത്. 248 റൺസ് വിജയലക്ഷ്യവുമായി പൊരുതാനിറങ്ങിയിരിക്കുകയാണ് പാകിസ്ഥാൻ.

SCROLL FOR NEXT