ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ തറപറ്റിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. എട്ട് വിക്കറ്റിനാണ് ചെന്നൈയുടെ വിജയം. ഡല്‍ഹി ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നിശ്ചിത 20 ഓവറില്‍ 155 റണ്‍സായിരുന്നു നേടിയത്. ചെന്നൈക്കു വേണ്ടി സഞ്ജു സാംസണ്‍ 52 പന്തില്‍ 87 റണ്‍സുമായി പുറത്താകാതെ നിന്നു. കാര്‍ത്തിക് ശര്‍മയും സഞ്ജുവിനൊപ്പം 31 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു.
തുടക്കത്തില്‍ പാളിയായിരുന്നു ചെന്നൈയുടെ തുടക്കം. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ്(6), ഊര്‍വില്‍ പട്ടേല്‍(17) എന്നിവര്‍ ആദ്യം തന്നെ പുറത്തായി. രണ്ടാം വിക്കറ്റില്‍ സഞ്ജുവും ഉര്‍വില്‍ പോയതോടെ എത്തിയ കാര്‍ത്തിക് ശര്‍മയും ചേര്‍ന്നാണ് ടീമിനെ കരകയറ്റിയത്. 66 പന്തില്‍ 114 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്.
സമീര്‍ റിസ് വിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 24 പന്തില്‍ 40 റണ്‍സാണ് താരം നേടിയത്. ഡല്‍ഹിക്കു വേണ്ടി ട്രിസ്റ്റന്‍ സ്റ്റബ്‌സ് 31 പന്തില്‍ 38 റണ്‍സെടുത്തു. ചെന്നൈക്കു വേണ്ടി നൂര്‍ അഹമ്മദ് രണ്ട് വിക്കറ്റെടുത്തു.