England vs India, 1st Test  Source : X / BCCI
CRICKET

IND vs ENG | ജയ്‌സ്വാളിന് സെഞ്ച്വറി, ഇംഗ്ലണ്ടിനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്

144 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. 16 ഫോറുകളും ഒരു സിക്‌സും താരം നേടി. 74 പന്തിൽ 58 റൺസുമായി ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലും വേഗത്തിൽ സ്കോർ ഉയർത്തി.

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ മികച്ച സ്കോറുമായി ഇന്ത്യ. ഓപണർ യശ്വസി ജയ്‌സ്വാൾ സെഞ്ച്വറി നേടി.144 പന്തുകളിൽ നിന്നാണ് താരം സെഞ്ച്വറി നേടിയത്. ജയ്സ്വാളിൻ്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത് 16 ഫോറുകളും ഒരു സിക്‌സും താരം നേടി. 74 പന്തിൽ 58 റൺസുമായി ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും വേഗത്തിൽ സ്കോർ ഉയർത്തി.

60 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 250 റൺസ് കടന്നു. ടോസ് നഷ്ടമായി ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് 42 റൺസെടുത്ത കെ എൽ രാഹുൽ, അരങ്ങേറ്റക്കാരനായ സായ് സുദർശൻ എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. ബെൻ സ്റ്റോക്സ്, ബ്രെയ്‌ഡൻ കെയ്‌സ് എന്നിവരാണ് വിക്കറ്റെടുത്തത്.

രോഹിത് ശർമ, വിരാട് കോഹ്‌ലി തുടങ്ങി പ്രധാന സീനിയർ താരങ്ങൾ വിരമിച്ചതിന് ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പരയാണിത്. യുവതാരം ശുഭ്മൻ ​ഗിൽ ആദ്യമായി ഇന്ത്യൻ ടെസ്റ്റ് ടീം നായകനായി കളത്തിലെത്തിയെന്ന സവിശേഷതയും ഇന്നത്തെ മാച്ചിനുണ്ട്. വിജയത്തോടെ പരമ്പര തുടങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. ഇരുടീമുകളുടെയും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ മത്സരങ്ങൾക്ക് കൂടി പരമ്പരയോടെ തുടക്കമായി.

SCROLL FOR NEXT