Source: X/ BCCI
CRICKET

IND vs ENG | എഡ്‌ജ്ബാസ്റ്റൺ ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ; കൈയെത്തും ദൂരത്തെത്തി ജയം

ഇംഗ്ലണ്ടിന് രണ്ടാമിന്നിങ്സിൽ സാക് ക്രൗളി (0), ബെൻ ഡക്കറ്റ് (25), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

Author : ന്യൂസ് ഡെസ്ക്

എഡ്‌ജ്ബാസ്റ്റണിൽ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ടീം ഇന്ത്യ. നാലാം ദിവസം കളി നിർത്തുമ്പോൾ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാമിന്നിങ്സിൽ 72/3 എന്ന നിലയിൽ പതറുകയാണ്. ആകാശ് ദീപ് രണ്ടും സിറാജ് ഒരു വിക്കറ്റും നേടി.

സാക് ക്രൗളി (0), ബെൻ ഡക്കറ്റ് (25), ജോ റൂട്ട് (6) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഒലീ പോപ് (24), ഹാരി ബ്രൂക്ക് (15) എന്നിവരാണ് ക്രീസിൽ. അഞ്ചാം ദിവസത്തെ കളി മാത്രം ശേഷിക്കെ ഇംഗ്ലണ്ടിന് മുന്നിൽ 536 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയിരിക്കുന്നത്.

നേരത്തെ ഇന്ത്യൻ നായകൻ ശുഭ്മാൻ ഗില്ലിൻ്റെ തകർപ്പൻ സെഞ്ച്വറി പ്രകടനത്തിൻ്റേയും, റിഷഭ് പന്ത് (65), രവീന്ദ്ര ജഡേജ (69), കെ.എൽ. രാഹുൽ (55) എന്നിവരുടെ അർധ സെഞ്ച്വറികളുടേയും കരുത്തിൽ ഇന്ത്യ രണ്ടാമിന്നിങ്സിൽ 6 വിക്കറ്റ് നഷ്ടത്തിൽ 427 റൺസെടുത്തു.

ഒരു ടെസ്റ്റ് മാച്ചിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ആയിരം റൺസ് നേടുകയെന്ന ചരിത്ര നേട്ടവും സ്വന്തമാക്കി. ശുഭ്മാൻ ഗില്ലിൻ്റെ (269, 161) ഡബിൾ സെഞ്ച്വറിയും സെഞ്ച്വറിയും മത്സരത്തിൽ നിർണായകമായി.

SCROLL FOR NEXT