ഹർഷിത് റാണ  
CRICKET

ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ നിന്നും ഒഴിവാക്കി; നാട്ടിലേക്ക് മടക്കി അയക്കും

ആദ്യ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയത്.

Author : ന്യൂസ് ഡെസ്ക്

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ ഹര്‍ഷിത് റാണയെ റിലീസ് ചെയ്ത് ടീം. ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റിനാണ് പരാജയപ്പെട്ടത്. ഇതിന് പിന്നാലെയാണ് താരത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

ജൂലൈ രണ്ടിന് ബര്‍മിങ്ഹാമിലാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുക. ആദ്യ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ആദ്യ ടെസ്റ്റിന് മുന്നോടിയായാണ് ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയത്.

വലം കൈയ്യന് പേസര്‍ ആണ് 22 കാരനായ ഹര്‍ഷിത് റാണ. ടീമിലെ ചില താരങ്ങള്‍ക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാലാണ് മുന്‍ കരുതല്‍ എന്ന നിലയ്ക്ക് ഹര്‍ഷിത് റാണയെ ഉള്‍പ്പെടുത്തിയത്.

പരിക്കേറ്റ ഒരു ടീം അംഗം സുഖം പ്രാപിച്ചതിനാലാണ് റാണയെ ഒഴിവാക്കിയതെന്നാണ് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹര്‍ഷിതിനെ ഉള്‍പ്പെടുത്തിയത് മുന്‍കരുതല്‍ എന്ന നിലയ്ക്കാണെന്നും യഥാര്‍ഥ കളിക്കാരന് ഫിറ്റ്‌നസ് വീണ്ടെടുക്കാനായാല്‍ ഹര്‍ഷിതിനെ ഒഴിവാക്കുമെന്നും കോച്ച് ഗൗതം ഗംഭീര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT