ന്യൂഡല്‍ഹി: 2026 വനിതാ പ്രീമിയര്‍ ലീഗിലേക്കുള്ള ടീമുകള്‍ രൂപപ്പെട്ടു തുടങ്ങി. വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന താര ലേലത്തില്‍ അഞ്ച് ഫ്രാഞ്ചൈസികള്‍ അവരുടെ ടീമുകളെ തെരഞ്ഞെടുത്തു. ലേലത്തിന് എത്തിയ 277 കളിക്കാരില്‍ നിന്ന് 67 കളിക്കാരെ 40.8 കോടി രൂപ ചെലവഴിച്ചാണ് ടീമുകള്‍ സ്വന്തമാക്കിയത്.
കടുത്ത ലേലവും അപ്രതീക്ഷിത തെരഞ്ഞെടുപ്പുകളും തന്ത്രപരമായ നീക്കങ്ങളുമാണ് ഇന്ന് നടന്നത്. അഞ്ച് ടീമുകളിലായി 23 വിദേശ താരങ്ങള്‍ എത്തി. വനിതാ ലോകകപ്പില്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ദീപ്തി ശര്‍മയെ റൈറ്റ് ടു മാച്ച് (ആര്‍ടിഎം) കാര്‍ഡ് ഉപയോഗിച്ച് യുപി വാരിയേഴ്സ് 3.2 കോടി രൂപയ്ക്ക് നിലനിര്‍ത്തി. ലേലത്തിലെ ഏറ്റവും വിലയേറിയ താരമാണ് ദീപ്തി ശര്‍മ.
ഡബ്ല്യൂപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് ദീപ്തി ശര്‍മ. 2023 ല്‍ അവസാനമായി ദേശീയ ടീമിനായി കളിച്ച വെറ്ററന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിഖ പാണ്ഡെയ്ക്ക് വേണ്ടി യുപി വാരിയേഴ്സ് 2.40 കോടി രൂപയും നല്‍കി.
ദീപ്തി ശര്‍മ്മ (യുപി വാരിയേഴ്സ്): 3.2 കോടി
അമേലിയ കെര്‍ (മുംബൈ ഇന്ത്യന്‍സ്): 3 കോടി
ഷിഖ പാണ്ഡെ (യുപി വാരിയേഴ്സ്):2.4 കോടി
മെഗ് ലാനിങ് (യുപി വാരിയേഴ്സ്): 1.9 കോടി
സോഫി ഡിവൈന്‍ ( ഗുജറാത്ത് ജയന്റ്‌സ്): 2 കോടി