CRICKET

'ലോകകപ്പിൽ തിളങ്ങണം'; സഞ്ജുവിൻ്റെ സിക്സറടി മേളം, വീഡിയോ വൈറലാകുന്നു

ഓപ്പൺ നെറ്റ്സിലും ഗ്രൗണ്ടുകളിലും സഞ്ജുവിൻ്റെ സിക്സറടി മേളമാണ് നടക്കുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഫെബ്രുവരിയിൽ ആരംഭിക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനും ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയ്ക്കുമുള്ള മുന്നൊരുക്കങ്ങളിൽ വ്യാപൃതനായി മലയാളികളുടെ പ്രിയ ക്രിക്കറ്റർ സഞ്ജു സാംസൺ. ഓപ്പൺ നെറ്റ്സിലും ഗ്രൗണ്ടുകളിലും സഞ്ജുവിൻ്റെ സിക്സറടി മേളമാണ് നടക്കുന്നത്.

സഞ്ജുവിൻ്റെ പരിശീലന വീഡിയോകൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. തലങ്ങും വിലങ്ങും ബൗളർമാരെ സഞ്ജു അടിച്ചുപറത്തുന്നതാണ് വീഡിയോകളിൽ കാണാനാകുന്നത്. മികച്ച ടൈമിങ് പുറത്തെടുക്കുന്നതിലും പന്ത് ബാറ്റിൽ മിഡിൽ ചെയ്യിക്കുന്നതിലും സഞ്ജു മികവ് പുറത്തെടുക്കുന്നുണ്ട്.

അതേസമയം, രാജസ്ഥാൻ റോയൽസിലെ ഫിറ്റ്നസ് ട്രെയ്നറായ രാജാമണി, മുംബൈയുടെ മുൻ ബാറ്റായ സുബിൻ ഭറുച്ച എന്നിവർക്ക് കീഴിലാണ് സഞ്ജുവിൻ്റെ പരിശീലനം. നേരത്തെ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങിനൊപ്പവും സഞ്ജു ബാറ്റിങ് പരിശീലനം നടത്തിയിരുന്നു.

രാജസ്ഥാൻ റോയൽസിലെ ഫിറ്റ്നസ് ട്രെയ്നറായ രാജാമണി, മുംബൈയുടെ മുൻ ബാറ്റായ സുബിൻ ഭറുച്ച എന്നിവർക്ക് കീഴിലാണ് സഞ്ജുവിൻ്റെ പരിശീലനം.
SCROLL FOR NEXT