ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ജസ്പ്രീത് ബൂംറ. ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ബൂംറ ചരിത്രം തിരുത്തിക്കുറിച്ചത്. (Image: BCCI/ X) എവേ ടെസ്റ്റ് മത്സരങ്ങളില്‍ 13 അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ബൗളറെന്ന റെക്കോര്‍ഡാണ് ബൂംറ നേടിയത്. സാക്ഷാല്‍ കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്ന റെക്കോര്‍ഡാണ് ബൂംറ തിരുത്തിയെഴുതിയത്. (Image: BCCI/ X) എവേ ടെസ്റ്റില്‍ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങളായിരുന്നു കപില്‍ ദേവിന്റെ പേരിലുണ്ടായിരുന്നത്. മൂന്നാം ടെസ്റ്റില്‍ 110ാം ഓവറിലെ മൂന്നാം പന്തില്‍ ജോഫ്ര ആര്‍ച്ചറെ പുറത്താക്കിയാണ് ബൂംറ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. (Image: BCCI/X) ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ക്രിസ് വോക്‌സ്, ജോഫ്ര ആര്‍ച്ചര്‍ എന്നിവരുടെ വിക്കറ്റുകളാണ് താരം നേടിയത്. ഓസ്‌ട്രേലിയയ്ക്കും ഇംഗ്ലണ്ടിനുമെതിരെ നാല് തവണ വീതം അഞ്ച് വിക്കറ്റ് നേട്ടം അദ്ദേഹം നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് അഞ്ച് വിക്കറ്റുകളും വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ട് അഞ്ച് വിക്കറ്റ് നേട്ടവും ബൂംറയുടെ പേരിലുണ്ട്. (Image:BCCI/X) പുതിയ നേട്ടത്തോടെ ലോര്‍ഡ്‌സിലെ ഓണേഴ്സ് ബോര്‍ഡില്‍ പേര് ചേര്‍ക്കപ്പെടുന്ന 15-ാമത്തെ ഇന്ത്യന്‍ ബൗളറെന്ന നേട്ടവും ബുംറയ്ക്ക് സ്വന്തമായി.
(Image: BCCI/X)