ടീം ഇന്ത്യ Source: X / BCCI
CRICKET

മഴ മൂലം ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി-20 ഉപേക്ഷിച്ചു; പരമ്പര സ്വന്തമാക്കി ഇന്ത്യ

16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ

Author : ന്യൂസ് ഡെസ്ക്

ബ്രിസ്ബെനിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടമായ ഇന്ത്യ ആദ്യം ബാറ്റിംഗിനിറങ്ങി 4.5 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 52 റൺസെടുത്ത് നിൽക്കുമ്പോഴാണ് മഴ കാരണം മത്സരം നിർത്തിയത്. 16 പന്തിൽ 29 റൺസുമായി ശുഭ്മാൻ ഗില്ലും 13 പന്തിൽ 23 റൺസുമായി അഭിഷേക് ശർമയുമായിരുന്നു ക്രീസിൽ. പിന്നീട് മഴ കനത്തതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

അഭിഷേക് ശർമ്മയാണ് പരമ്പയിലെ താരം. ടി20യിൽ 1000 റൺസെന്ന നാഴികക്കല്ലും ഈ പരമ്പരയിലൂടെ അഭിഷേക് പിന്നിട്ടു. ഏറ്റവും കുറഞ്ഞ പന്തിൽ ആയിരം റൺസ് പിന്നിടുന്ന താരമെന്ന റെക്കോർഡും അഭിഷേക് സ്വന്തമാക്കി. 528 പന്തിലാണ് അഭിഷേക് ആയിരം റൺസെന്ന നേട്ടം സ്വന്തമാക്കിയത്.

പരമ്പരയിലെ ആദ്യമത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. രണ്ടാം മത്സരം ഓസ്ട്രേലിയ സ്വന്തമാക്കിയപ്പോൾ മൂന്നും നാലും മത്സരങ്ങൾ ഇന്ത്യ സ്വന്തമാക്കുകയായിരുന്നു.

SCROLL FOR NEXT