അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഇന്ത്യ ബാറ്റിങ് തുടരുമ്പോള്‍ പിറന്നത് പുതിയൊരു റെക്കോര്‍ഡ്. ഇതുവരെ 250 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. ഇതു തന്നെയാണ് റെക്കോര്‍ഡായതും. ഏറ്റവും കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിക്കുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 250 ല്‍ അധികം ടി20 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച ഇന്ത്യക്കു മുന്നിലുള്ള ഏക ടീം പാകിസ്ഥാനാണ്.
പാകിസ്ഥാന്‍ ഇതുവരെ 275 ടി20 മത്സരങ്ങളാണ് കളിച്ചത്. ഇന്ത്യക്കും പാകിസ്ഥാനും പിന്നിലായി ന്യുസിലന്റാണ് ഉള്ളത്. 235 മത്സരങ്ങളാണ് ന്യൂസിലന്റ് കളിച്ചത്. വെസ്റ്റ്ഇന്‍ഡീസ് (228), ശ്രീലങ്ക (212) എന്നിങ്ങനെയാണ് പട്ടികയിലുള്ള മറ്റ് ടീമുകള്‍.
ഏഷ്യാകപ്പില്‍ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ഇന്ത്യ- ഒമാന്‍ മത്സരം പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തു.
രണ്ട് വലിയ മാറ്റങ്ങളുമായാണ് ഇന്ന് ഇന്ത്യ മത്സരത്തിനിറങ്ങിയത്. ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ക്ക് വിശ്രമം നല്‍കി ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ് എന്നിവര്‍ ടീമിലെത്തി. ഒമാന്‍ ടീമും രണ്ട് മാറ്റങ്ങളോടെയാണ് മത്സരത്തിനിറങ്ങിയത്.
ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിംഗ്, കുല്‍ദീപ് യാദവ്.
ഒമാന്‍ ടീം: ആമിര്‍ കലീം, ജതീന്ദര്‍ സിംഗ് (ക്യാപ്റ്റന്‍), ഹമ്മദ് മിര്‍സ, വിനായക് ശുക്ല (വിക്കറ്റ് കീപ്പര്‍), ഷാ ഫൈസല്‍, സിക്രിയ ഇസ്ലാം, ആര്യന്‍ ബിഷ്ത്, മുഹമ്മദ് നദീം, ഷക്കീല്‍ അഹമ്മദ്, സമയ് ശ്രീവാസ്തവ, ജിതേന്‍ രാമാനന്ദി.