ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 22 റണ്‍സിന്റെ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ. 42.1 ഓവറില്‍ 209 റണ്‍സിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കൂടാരം കയറിയപ്പോള്‍ പരാജയം മുന്നില്‍ കണ്ടിരുന്നു. എന്നാല്‍, അര്‍ഷ്ദീപ് സിങും സംഘവും ന്യൂസിലാൻഡ് ബാറ്റിങ് നിരയെ തകർത്തതോടെയാണ് ഇന്ത്യക്ക് വിജയതീരത്തെത്താന്‍ കഴിഞ്ഞത്. ഇതോടെ, ഏകദിന പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കി. അര്ഷ്ദീപാണ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.
48.1 ഓവറില്‍ 187 റണ്‍സ് മാത്രമെടുക്കാനാണ് ന്യൂസിലാന്‍ഡിന് സാധ്യമായത്. 2 മെയിഡിന് ഓവര്‍ ഉള്‍പ്പെടെ 10 ഓവറില്‍ മൂന്ന് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുഹമ്മദ് സിറാജും അക്സര്‍ പട്ടേലും ഓരോ വിക്കറ്റുകളെടുത്ത അക്വിബ് നബിയും യാഷ് താകൂറും നമാന്‍ ദിറും ഇന്ത്യന്‍ വിജയത്തില്‍ തങ്ങളുടെ റോള്‍ ഭംഗിയാക്കി.
നേരത്തെ, ഇന്ത്യന്‍ ബാറ്റിംഗില്‍ ഒരാള്‍ക്കും അര്‍ധ സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല. 46 റണ്‍സ് വീതം നേടിയ അക്സര്‍ പട്ടേലും ഇഷാന് കിഷനുമാണ് ഇന്ത്യന്‍ സംഘത്തിലെ ടോപ് സ്കോറര്‍മാര്‍.