Image: X
CRICKET

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയെ ശുഭ്മാന്‍ ഗില്‍ നയിക്കും; രവീന്ദ്ര ജഡേജ വൈസ് ക്യാപ്റ്റന്‍

പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്തിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി

Author : ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയ്്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ടെസ്റ്റ് ടീമിനെ ശുഭ്മാന്‍ ഗില്‍ തന്നെ നയിക്കും. പരിക്കിനെ തുടര്‍ന്ന് ഋഷഭ് പന്തിനെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കി. രവീന്ദ്ര ജഡേജയ്ക്കാണ് വൈസ് ക്യാപ്റ്റന്‍ ചുമതല.

ഒക്ടോബര്‍ രണ്ടിനാണ് രണ്ട് ടെസ്റ്റുകളുള്ള പരമ്പര ആരംഭിക്കുന്നത്. ദേവ്ദത്ത് പടിക്കല്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ഫോം നഷ്ടപ്പെട്ട കരുണ്‍ നായര്‍ക്ക് ടീമില്‍ ഇടംനേടാനായില്ല.

കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലുണ്ടായിരുന്ന ഭൂരിഭാഗം പേരെയും നിലനിര്‍ത്തിയിട്ടുണ്ട്. സര്‍ഫറാസ് ഖാനെ പുതിയ ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. ശ്രേയസ് അയ്യരും ടീമിന്റെ ഭാഗമല്ല. ഋഷഭ് പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറേലാണ് ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. പുതുമുഖ താരം എന്‍ ജഗദീഷും ടീമിലുണ്ട്.

ഏഷ്യാ കപ്പില്‍ മികച്ച ഫോമില്‍ തുടരുന്ന ജസ്പ്രിത് ബുംറയെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പരയില്‍ താരത്തിന് വിശ്രമം നല്‍കിയേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ടീമിലുണ്ട്.

ഇന്ത്യന്‍ ടെസ്റ്റ് ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ (വൈസ് ക്യാപ്റ്റന്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, കുല്‍ദീപ് യാദവ്, എന്‍ ജഗദീശന്‍ (വിക്കറ്റ്കീപ്പര്‍).

SCROLL FOR NEXT