ദുബായ്: അണ്ടർ 19 ഏഷ്യാ കപ്പിലെ നിർണായക ഫൈനലിൽ പാകിസ്ഥാൻ ഉയർത്തിയ 348 റൺസ് വിജയലക്ഷ്യത്തിന് മുന്നിൽ പതറി ഇന്ത്യൻ കൗമാരപ്പട. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഇന്ത്യ 26.2 ഓവറിൽ 156ന് ഓൾഔട്ടായി. നാല് വിക്കറ്റെടുത്ത അലി റാസയുടെ ബൗളിങ് പ്രകടനമാണ് ഇന്ത്യയെ വൻ തകർച്ചയിലേക്ക് തള്ളിയിട്ടത്. 191 റൺസിൻ്റെ വൻ പരാജയമാണ് ഇന്ത്യ നേരിട്ടത്.
10 പന്തിൽ 26 റൺസെടുത്ത് പുറത്തായ വൈഭവ് സൂര്യവംശിയാണ് ഇതുവരെ ഇന്ത്യയുടെ ടോപ് സ്കോറർ. മലയാളി താരം ആരോൺ ജോർജിനും (16) കാര്യമായി തിളങ്ങാനായില്ല. ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെയും (2) വിഹാൻ മൽഹോത്രയും (7) വേദാന്ത് ത്രിവേദിയും (9), അഭിഗ്യാൻ കുണ്ടു (13) എന്നിവർ ഫൈനലിൽ പാടെ നിരാശപ്പെടുത്തി.
പാക് ബൗളർമാരിൽ അലി റാസ മൂന്നും മുഹമ്മദ് സയ്യമും അബ്ദുൾ സുഭാനും ഹുസൈഫ അഹ്ലാനും രണ്ടു വീതം വിക്കറ്റെടുത്തു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു വീശിയ പാകിസ്ഥാൻ 8 വിക്കറ്റ് നഷ്ടത്തിൽ 347 റൺസെടുത്തു.
പാക് ബാറ്റിങ് നിരയിൽ ഓപ്പണർ സമീർ മിൻഹാസ് (113 പന്തിൽ 172) തകർപ്പൻ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അഹമ്മദ് ഹുസൈൻ (56), ഉസ്മാൻ ഖാൻ (35), ക്യാപ്റ്റൻ ഹർഹാൻ യോസഫ് (19) എന്നിവരും ഉറച്ച പിന്തുണയേകി.