CRICKET

India vs Netherlands | നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ബാറ്റിങ്; ഇറങ്ങുന്നത് രണ്ട് മാറ്റങ്ങളോടെ

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം

Author : ന്യൂസ് ഡെസ്ക്

അഹമ്മദാബാദ്: അവസാന ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.

രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യന്‍ ടീം ഇന്ന് ഇറങ്ങുന്നത്. കുല്‍ദീപ് യാദവും അക്‌സര്‍ പട്ടേലും ഇന്ന് കളിക്കാനില്ല. അര്‍ഷ്ദീപ് പട്ടേലും വാഷിങ്ടണ്‍ സുന്ദറും ടീമില്‍ തിരിച്ചെത്തി. സഞ്ജു സാംസണും ഇന്ന് മത്സരിക്കാനില്ല.

ഇന്ത്യ പ്ലേയിങ് ഇലവന്‍: ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബേ, റിങ്കു സിങ്, വാഷിങ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്

നെതര്‍ലെന്‍ഡ്‌സ് പ്ലേയിങ് ഇലവന്‍: മൈക്കല്‍ ലെവിറ്റ്, മാക്‌സ് ഒ'ഡൗഡ്, ബാസ് ഡി ലീഡ്, കോളിന്‍ അക്കര്‍മാന്‍, സ്‌കോട്ട് എഡ്വേര്‍ഡ്‌സ് (വിക്കറ്റ് കീപ്പര്‍, ക്യാപ്റ്റന്‍), സാച്ച് ലയണ്‍-കാഷെറ്റ്, റോലോഫ് വാന്‍ ഡെര്‍ മെര്‍വെ, ലോഗന്‍ വാന്‍ ബീക്ക്, ആര്യന്‍ ദത്ത്, കെയ്ല്‍ ക്ലൈന്‍, നോഹ ക്രോസ്.

ഗ്രൂപ്പിലെ അവസാന മത്സരവും ജയിച്ച് സമ്പൂര്‍ണ ആധിപത്യത്തോടെ സൂപ്പര്‍ എട്ടിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. നെതര്‍ലന്‍ഡ്‌സുമായി അന്താരാഷ്ട്ര ടി20 യില്‍ ഒരു തവണ മാത്രമേ ഇന്ത്യ നേര്‍ക്കു നേര്‍ വന്നിട്ടുള്ളൂ. 2022 ലെ സിഡ്‌നിയില്‍ നടന്ന ടി20 ലോകകപ്പില്‍ 56 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

അഭിഷേകിന് വീണ്ടും ഡെക്ക് !

വീണ്ടും പൂജ്യത്തിന് പുറത്തായി അഭിഷേക് ശര്‍മ. ഒന്നാം നമ്പര്‍ ടി20 ബാറ്റ്സ്മാന്‍ തുടര്‍ച്ചയായി 3 ഡക്കുകള്‍. ആര്യന്‍ ദത്തിന്റെ പന്തിലാണ് അഭിഷേക് പുറത്തായത്.

SCROLL FOR NEXT