India vs South Africa Source; X
CRICKET

രണ്ട് തവണ കലാശപ്പോരിൽ കൈവിട്ട നേട്ടം തിരിച്ച് പിടിക്കാൻ ഇന്ത്യ; ദക്ഷിണാഫ്രിക്കയ്‌‌‌ക്കെതിരായ ടെസ്റ്റ് പരമ്പര നവംബർ 14 മുതൽ

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വസമാണ്.

Author : ന്യൂസ് ഡെസ്ക്

ദക്ഷിണാഫ്രിക്കയ്‌‌‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്‌‌ക്കൊരുങ്ങി ഇന്ത്യ. കലാശപ്പോരിൽ രണ്ട് തവണ കൈവിട്ട ടെസ്റ്റ് ചാംപ്യൻഷിപ്പ് ഇത്തവണ സ്വന്തമാക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിലെ ചാംപ്യൻമാർക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് നവംബർ 14നാണ് തുടക്കമാവുക.

രണ്ട് തവണ കലാശപ്പോരിൽ കൈവിട്ട കിരീടം സ്വന്തമാക്കനിറങ്ങുന്ന ഇന്ത്യ മികച്ച ഫോമിൽ. വെസ്റ്റ് ഇൻഡീസിനെതിരെ പരമ്പര തൂത്തുവാരിയും ഇംഗ്ലണ്ടിനോട് ജയത്തോളം പോന്ന സമനിലയുമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌‌ക്കെതിരെ ഇറങ്ങുന്നത്.

ഇംഗ്ലണ്ടിനെതിരായ പരമ്പരയ്ക്കിടെ പരിക്കേറ്റ ഋഷഭ് പന്ത് ടീമിൽ തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആശ്വസമാണ്. ദക്ഷിണാഫ്രിക്ക എക്കെതിരായ മത്സരം മികച്ച പ്രകടനവുമായാണ് താരം ഈഡൻ ഗാർഡൻസിലേക്കെത്തുന്നത്. മികച്ച ഫോമിലുള്ള ധ്രൂവ് ജുറേലിനെ ആദ്യ ഇലവനിൽ ഒഴിവാക്കില്ല.

ജുറേൽ ടീമിൽ എത്തുന്നതോടെ നിതീഷ് റെഡ്ഡിക്ക് അവസരം നഷ്ടമാകും. യശ്വസി ജയ്സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവർ പ്രോട്ടീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഗംഭീരിൻ്റെ ടീമിൽ ഇടം പിടിച്ചേക്കും.

ഇന്ത്യക്കെതിരെ കരുത്തുറ്റ ടീമുമായാണ് ദക്ഷിണാഫ്രിക്കയെത്തുന്നത്. പരിക്കേറ്റിരുന്ന ക്യപ്റ്റൻ ടെമ്പ ബാവുമ തിരിച്ചെത്തും. റിയാൻ റിക്കൽട്ടണും അയ്ഡൻ മാക്രമും ട്രിസ്റ്റൻ സ്റ്റബ്സും ഡെവാൽഡ് ബ്രെവിസടക്കം മിന്നും ഫോമിൽ. പാകിസ്ഥാനെതിരായ ടെസ്റ്റ് ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായിറ്റായിരിക്കും ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരയിറങ്ങുക.

കെയ്ൽ വെറിൻ സിമോൺ ഹാർമറും ടീമിൽ നിന്ന് പുറത്തായേക്കും പകരക്കാരനായി വിയാൻ മുൾഡറും ടീമിൽ തിരിച്ചെത്തും. നവംബർ 14-ന്‌ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം.

SCROLL FOR NEXT