തിരുവന്തപുരം: കാര്യവട്ടത്തെ ട്വന്റി 20യില്‍ ന്യൂസിലാന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഹോം ഗ്രൗണ്ടില്‍ 46 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. എന്നാല്‍ ഇന്നും ഫോമില്ലാതെ കളത്തിലിറങ്ങിയ സഞ്ജു നിരാശ തന്നു. എന്നാല്‍ ഇഷന്‍ കിഷന്‍ സെഞ്ചുറി അടിച്ചു.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉയര്‍ത്തിയ 272 റൺസിന്‍റെ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മറികടക്കാനായില്ല. 19.4 ഓവറില്‍ 225 റണ്‍സ് നേടി കിവീസ് പുറത്തായി. അര്‍ഷ്ദീപ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അക്‌സര്‍ പട്ടേല്‍ 3 വിക്കറ്റുകളെടുത്തു. ന്യൂസിലാന്‍ഡിന്റെ ഓപ്പറണറായി ഇറങ്ങിയ സെയ്‌ഫേര്‍ട്ട് അഞ്ച് റണ്‍സ് എടുത്ത് പുറത്തായിരുന്നു.
എന്നാല്‍ ഫിന്‍ അലനും രചിന്‍ രവീന്ദ്രയും ചേര്‍ന്ന സഖ്യം 48 പന്തില്‍ 100 റണ്‍സ് എടുത്തു. എന്നാല്‍ പിന്നാലെ ഫിന്‍ അലനെ അക്‌സര്‍ മടക്കി. തൊട്ടു പിന്നാലെ ഗ്ലെന്‍ ഫിലിപ്‌സിനെയും അക്‌സര്‍ മടക്കി. 17 പിന്തില്‍ 30 റണ്‍സ് എടുത്താണ് രചിന്‍ രവീന്ദ്ര പുറത്തുപോയത്. ഡാരില്‍ മിച്ചല്‍ 12 പന്തില്‍ നിന്ന് 26 റണ്‍സ് എടുത്തു. ബെവോണ്‍ ജേക്കബ്‌സ് ഏഴ് റണ്‍സ് എടുത്തു.
ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ തുടക്കം തന്നെ സമ്മാനിച്ചത് നിരാശയാണ്. ഫോമിലത്താതിരുന്ന സഞ്ജു സാംസണ്‍ വീണ്ടും നിരാശ സമ്മാനിച്ചു. ഓപ്പണര്‍മാരായി സഞ്ജു സാംസണും അഭിഷേക് ശര്‍മയുമാണ് ഇറങ്ങിയത്. ആറ് ബോളില്‍ ആറ് റണ്‍സ് ആണ് സഞ്ജു നേടിയത്. 16 ബോളില്‍ 30 റണ്‍സ് എടുത്ത് അഭിഷേക് ശര്‍മയും പുറത്തായി.
ഇഷാന്‍ കിഷന്‍ 43 പന്തില്‍ 104 റണ്‍സ് എടുത്തു. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 63 റണ്‍സുമെടുത്തു. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യയും തകര്‍ത്തടിച്ചു. 17 ബോളില്‍ 42 റണ്‍സ് ആണ് ഹര്‍ദിക്ക് പാണ്ഡ്യ നേടിയത്.