സൂര്യകുമാർ യാദവ്, സൽമാൻ അലി ആഗ Source: X/ BCCI, PCB
CRICKET

"പാക് ക്രിക്കറ്റ് ടീം എതിരാളികളേയല്ല"; പരിഹസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്

പാകിസ്ഥാൻ ക്രിക്കറ്റ് ടീമുമായി ശത്രുത ഒന്നുമില്ലെന്നും വർഷങ്ങളായിട്ട് ഇന്ത്യക്കാണ് അവർക്കെതിരെ മേധാവിത്വമെന്നും സൂര്യകുമാർ ചൂണ്ടിക്കാട്ടി.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ വിജയത്തിന് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിനെ കണക്കിന് പരിഹസിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ശക്തമായ ഒരു മത്സരം പോലും കാഴ്ചവയ്ക്കാത്ത ടീമിനെ എങ്ങനെ ഇനിയങ്ങോട്ടേക്ക് ചിരകാലവൈരികളായി കണക്കാക്കുമെന്നും സൂര്യ മാധ്യമങ്ങളോട് ചോദിച്ചു.

പാകിസ്ഥാനെതിരെ തുടർച്ചയായ ഏഴാം മത്സരമാണ് നീലപ്പട ഇന്നലെ ജയിച്ചത്. ആറ് വിക്കറ്റിന് മത്സരത്തിൽ ജയിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാൻ ക്രിക്കറ്റ് ടീമുമായി ശത്രുത ഒന്നുമില്ലെന്നും വർഷങ്ങളായിട്ട് ഇന്ത്യക്കാണ് അവർക്കെതിരെ മേധാവിത്വം അവകാശപ്പെടാനാകുക എന്നും സൂര്യകുമാർ ചൂണ്ടിക്കാട്ടി.

"നിങ്ങൾ മാധ്യമങ്ങൾ ഈ ശത്രുതയെ കുറിച്ച് ചോദിക്കുന്നത് നിർത്തണം. കഴിഞ്ഞ 15-20 മത്സരങ്ങളിൽ ഇരു ടീമുകളുടെയും വിജയങ്ങളുടെ എണ്ണം 8-7 അല്ലെങ്കിൽ 7-7 ഇങ്ങനെയൊക്കെ ആണെങ്കിൽ മാത്രമെ നിങ്ങളുടെ ഈ ചോദ്യത്തിന് അർത്ഥമുള്ളൂ. എന്നാൽ, ഇത് 13-0 അല്ലെങ്കിൽ 10-1 എന്നൊക്കെയുള്ള സാഹചര്യമാണ്. അങ്ങനെ വരുമ്പോൾ ഇതൊരു വൈരമോ ശത്രുതയോ ആയി കണക്കിലെടുക്കാനാകില്ല. കാരണം ഞങ്ങൾ അവരേക്കാള്‍ മികച്ച ക്രിക്കറ്റ് കളിച്ചെന്നാണ് എനിക്ക് തോന്നുന്നത്," സൂര്യ പറഞ്ഞു.

SCROLL FOR NEXT