ബെംഗളൂരു നിരയിൽ ഒരു സൂപ്പർതാരം കളിച്ചേക്കില്ലെന്നുള്ള ആശങ്ക നിറന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. Source: X/ Royal Challengers Bengaluru
CRICKET

IPL 2025 FINAL | ആർസിബി സൂപ്പർ താരം കളിച്ചേക്കില്ലെന്ന് സൂചന, ആരാധകർ അങ്കലാപ്പിൽ!

വാസ്തവത്തിൽ മുൻ സിംബാബ്‌വെ താരമായ ആൻഡി ഫ്ലവർ എതിരാളികളെ ബുദ്ധിപരമായി വട്ടംകറക്കുന്നതിൽ പ്രസിദ്ധനാണ്.

Author : ന്യൂസ് ഡെസ്ക്

ഐപിഎൽ കലാശപ്പോരിൻ്റെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. അഹമ്മദാബാദിൽ ആര് ജയിച്ചാലും പുതിയ ഐപിഎൽ ജേതാക്കളാകും 2025 സീസണിൽ പിറക്കുകയെന്ന സവിശേഷതയുണ്ട്. അതേസമയം, ഫൈനലിന് മുന്നോടിയായി ആർസിബി ക്യാമ്പിൽ നിന്നുള്ള ചില റിപ്പോർട്ടുകൾ ടീമിനെ സംബന്ധിച്ച് അത്ര ശുഭകരമല്ല. ബെംഗളൂരു നിരയിൽ ഒരു സൂപ്പർതാരം കളിച്ചില്ലേക്കില്ലെന്നുള്ള ആശങ്കയാണ് പുറത്തുവരുന്നത്. ആർസിബി ഓപ്പണർ ഫിൾ സോൾട്ട് തിങ്കളാഴ്ച പരിശീലനത്തിൽ പങ്കെടുക്കാതിരുന്നതാണ് സംശയങ്ങൾക്ക് കാരണം.

ഇഎസ്‌പിഎൻ ക്രിക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഫൈനലിൽ ഇംഗ്ലീഷ് വെടിക്കെട്ട് ബാറ്റർ കളിച്ചേക്കില്ലെന്നാണ് സൂചന. ആദ്യ കുഞ്ഞിൻ്റെ ജനനവുമായി ബന്ധപ്പെട്ട് സോൾട്ട് പങ്കാളിക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് അവർ റിപ്പോർട്ട് ചെയ്യുന്നത്.

ആർ‌സി‌ബി പരിശീലകനും ബുദ്ധിരാക്ഷസനുമായ ആൻഡി ഫ്ലവറും ക്യാപ്റ്റൻ രജത് പടിദാറും സോൾട്ടിൻ്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് ഒരു വാക്കുപോലും പ്രതികരിച്ചിട്ടില്ല. എതിർ ടീമിൻ്റെ മുന്നൊരുക്കങ്ങൾ പൊളിക്കുന്നതിൻ്റെ ഭാഗമായി എല്ലാ പ്രധാനപ്പെട്ട മത്സരത്തിനും മുമ്പ് അന്തിമ ഇലവനെ കുറിച്ചുള്ള വിവരം രഹസ്യമായി സൂക്ഷിക്കുന്നത് സ്വാഭാവികമാണ്.

വാസ്തവത്തിൽ മുൻ സിംബാബ്‌വെ താരമായ ആൻഡി ഫ്ലവർ എതിരാളികളെ ബുദ്ധിപരമായി വട്ടംകറക്കുന്നതിൽ പ്രസിദ്ധനാണ്. കോച്ചായപ്പോഴും ഈ പതിവ് അദ്ദേഹം തുടരുന്നുമുണ്ട്. എതിരാളികളെ സംശയമുനയിൽ നിർത്താൻ വേണ്ടി മത്സരം ആരംഭിക്കുന്നതിന് മുമ്പ് പരിക്കേറ്റ തൻ്റെ കളിക്കാരെ പോലും പരിശീലനത്തിന് നിർബന്ധിച്ച് അയക്കുന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്. സാൾട്ട് മാത്രമല്ല പരിശീലന സെഷനിൽ നിന്ന് മറ്റു ചില താരങ്ങളും വിട്ടുനിന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്.

2025 സീസണിൽ ആർ‌സി‌ബിക്കായി 12 മത്സരങ്ങളിൽ നിന്ന് 175.90 സ്ട്രൈക്ക് റേറ്റിലും 35.18 ശരാശരിയിലും സാൾട്ട് 387 റൺസ് നേടിയിട്ടുണ്ട്. ഫൈനലിൽ ആർ‌സി‌ബിയുടെ ആസൂത്രണങ്ങളിൽ ഈ ഇംഗ്ലീഷ് ഓപ്പണർ എത്രത്തോളം പ്രധാനമാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ഡ്യൂട്ടിക്കായി ജേക്കബ് ബെഥേൽ ഇതിനകം നാട്ടിലേക്ക് മടങ്ങിയതിനാൽ, സാൾട്ട് കളിച്ചില്ലെങ്കിൽ ബെംഗളൂരു ടീം ഓപ്പണിങ്ങിൽ കാര്യമായ ചില പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജേക്കബ് ബെഥേലിന് പകരക്കാരനായി ടീമിലെത്തിയ ടിം സീഫെർട്ടും മായങ്ക് അഗർവാളുമാണ് ഓപ്പണിങ് സ്ലോട്ടിന് ഏറ്റവും അനുയോജ്യമായ ഓപ്ഷനുകൾ. അങ്ങനെയെങ്കിൽ ഫൈനലിനുള്ള അന്തിമ ഇലവനിൽ സാൾട്ട് ലഭ്യമല്ലെങ്കിൽ വിരാട് കോഹ്‌ലിക്കൊപ്പം ഇവരിൽ ആരെയെങ്കിലും കളിപ്പിച്ചേക്കാനിടയുണ്ട്.

SCROLL FOR NEXT