Source: Files
CRICKET

ഐപിഎല്ലിൽ ചെന്നൈക്കായി സഞ്ജുവിൻ്റെ അരങ്ങേറ്റം; എതിരാളികൾ മുൻ ടീം രാജസ്ഥാൻ റോയൽസ്

ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കും...

Author : ന്യൂസ് ഡെസ്ക്

ഗുവാഹത്തി: ഐപിഎൽ പത്തൊമ്പതാം സീസണിലെ സൂപ്പർ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് രാജസ്ഥാൻ റോയൽസിനെ നേരിടും. ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കും.

പരിക്കേറ്റ എം.എസ്. ധോണിയുടെ അഭാവത്തിൽ സഞ്ജുവായിരിക്കും സിഎസ്കെയ്ക്കായി വിക്കറ്റിന് പിന്നിലെത്തുക. സഞ്ജുവും ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദുമായിരിക്കും ചെന്നൈ ഇന്നിങ്സ് ഓപ്പൺ ചെയ്യുക.

രാജസ്ഥാൻ്റെ ജേഴ്സിയിൽ രവീന്ദ്ര ജഡേജ വീണ്ടും എത്തുന്ന മത്സരം കൂടിയാണിത്. ഗുവാഹത്തിയിൽ രാത്രി ഏഴരയ്ക്കാണ് മത്സരം.

SCROLL FOR NEXT