CRICKET

ഐപിഎല്‍ 2026 | ഇക്കുറിയും അടിപതറി കൊല്‍ക്കത്ത; അഞ്ച് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിന് വിജയം

ഗുജറാത്ത് ടൈറ്റന്‍സിന്റെ സീസണിലെ മൂന്നാം ജയമാണിത്.

Author : ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വീണ്ടും പരാജയം. ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തം തട്ടകത്തില്‍ അഞ്ച് വിക്കറ്റിന് വിജയിച്ചു. ഗുജറാത്ത് ടൈറ്റന്‍സിന്റെ സീസണിലെ മൂന്നാം ജയമാണിത്.

കൊല്‍ക്കത്തയ്ക്ക് തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്. ഗുജറാത്തിനെതിരായ മത്സരത്തിലും ആദ്യ വിജയം കാണാന്‍ കൊല്‍ക്കത്തയ്ക്ക് ആയില്ല. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സെടുത്ത് പുറത്തായി. 181 റണ്‍സ് വിജയലക്ഷ്യം ഗുജറാത്ത് ടൈറ്റന്‍സ് ഓവര്‍ അവസാനിക്കാന്‍ രണ്ട് പന്ത് ബാക്കി നില്‍ക്കെ മറികടന്നു.

ഗുജറാത്തിന് ജയം ഉറപ്പിച്ചത് ക്രീസില്‍ മിന്നും പ്രകടനം കാഴ്ചവച്ച ശുഭ്മാന്‍ ഗില്‍ ആണ്. 50 പന്തകില്‍ 86 റണ്‍സ് ആണ് ഗില്‍ നേടിയത്. എട്ട് ഫോറും നാല് സിക്‌സും അടക്കമാണ് നേട്ടം. ഓപ്പണറായി ഇറങ്ങിയ സായി സുദര്‍ശന്‍ 16 ബോളില്‍ 22 റണ്‍സ് എടുത്ത് ശക്തികാണിച്ചു. ജോസ് ബട്‌ലര്‍ 15 പിന്തില്‍ 25 റണ്‍സ് നേടി.

അതേസമയം കൊല്‍ക്കത്തയ്ക്ക് ഓപ്പണറായി ഇറങ്ങിയത് ടിം സീഫേര്‍ട്ടും അജിങ്ക്യയുമാണ്. ടിം 14 ബോളില്‍ 19 റണ്‍സ് നേടിയപ്പോള്‍ അജിങ്ക്യ റണ്‍സ് ഒന്നും നേടാനാവാതെ പുറത്തായി. ക്യാമറണ്‍ ഗ്രീനിന്റെ അര്‍ധ സെഞ്ച്വറിയാണ് കൊല്‍ക്കത്തയ്ക്ക് ആശ്വാസമായത്. 55 ബോളില്‍ 79 റണ്‍സ് നേടിയാണ് ഗ്രീന്‍ പുറത്താകുന്നത്.

SCROLL FOR NEXT