CRICKET

കുതിപ്പ് തുടർന്ന് പഞ്ചാബ് കിംഗ്‌സ്; ലഖ്നൗവിനെ 54 റണ്‍സിന് തകര്‍ത്ത് ഒന്നാം സ്ഥാനത്ത്

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് പഞ്ചാബ് നേടിയത്

Author : ന്യൂസ് ഡെസ്ക്

മുല്ലാര്‍പൂര്‍: ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് പഞ്ചാബ് കിംഗ്‌സ്. മുല്ലാന്‍പൂരില്‍ ഇന്ന് നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയിന്റ്സിനെ 54 റൺസിന് പരാജപ്പെടുത്തി പഞ്ചാബ് ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് പ്രിയാന്‍ഷ് ആര്യ (37 പന്തില്‍ 93), കൂപ്പര്‍ കൊനോലി (46 പന്തില്‍ 87) എന്നിവരുടെ ഇന്നിംഗ്‌സുകളുടെ ബലത്തിൽ 254 എന്ന തകർപ്പൻ സ്കോറിലെത്തി. മറുപടി ബാറ്റിംഗില്‍ ലക്‌നൗവിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സിന് കീഴടങ്ങി.

ഓപ്പണർ പ്രഭ്സിമ്രാൻ സിംഗ് ഒരു റൺ പോലും നേടാനാകാതെ ഡഗ്‌ഔട്ടിലേക്ക് മടങ്ങിയപ്പോൾ പ്രിയാന്‍ഷ് - കൊനോലി സഖ്യം 182 റണ്‍സ് കൂട്ടിചേര്‍ത്തു. ശ്രേയസ് അയ്യര്‍ (5), മാര്‍കസ് സ്‌റ്റോയിനിസ് (29), നെഹാല്‍ വധേര (13), ശശാങ്ക് സിംഗ് (17) എന്നിവരുടെ വിക്കറ്റുകളും പഞ്ചാബിന് നഷ്ടമായി. മാര്‍കോ ജാന്‍സന്‍ (1) പുറത്താവാതെ നിന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് പഞ്ചാബ് നേടിയത്.

മെച്ചപ്പട്ട രീതിയിൽ കളി തുടങ്ങിയെങ്കിലും ലഖ്നൗവിന് അവസാനം വരെ ഫോം നിലനിർത്താനായില്ല. ഒന്നാം വിക്കറ്റില്‍ മിച്ചല്‍ മാര്‍ഷ് (40) - ആയുഷ് ബദോനി (35) സഖ്യം 61 റണ്‍സ് എടുത്തു. പിന്നീട് വന്ന തുടര്‍ന്ന് മാര്‍ഷ് - റിഷബ് പന്ത് (23 പന്തില്‍ 43) സഖ്യം 48 റണ്‍സും ചേര്‍ത്ത് പുറത്തായി. അതോടെ ലഖൗനൈ പതറി. നിക്കോളാസ് പുറൻ 9 റൺസ് എടുത്ത് പുറത്തായി.

എയ്ഡന്‍ മാര്‍ക്രമിന്‍റെ 42 റൺസാണ് പിന്നീട് ആശ്വാസമായത്. മുകുള്‍ ചൗധരി (21), ഹിമ്മത് സിംഗ് (01) പുറത്താവാതെ നിന്നു. ലഖ്നൗവിനായി പ്രിൻസ് യാദവ്, എം സിദ്ധാർഥ്, എന്നിവർ രണ്ട് വിക്കറ്റുകൾ വീതവും, മുഹമ്മദ് ഷമ്മി, മൊഹ്‌സിൻ ഖാൻ, എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തിയിരുന്നു.

SCROLL FOR NEXT