ഹൈദരാബാദ്: സൂപ്പർ സൺഡേയിലെ ആവേശപ്പോരിൽ തുടക്കത്തിൽ വൻ ബാറ്റിങ് തകർച്ചയിൽ നിന്ന് കരകയറി ഹൈദരാബാദ്. ലഖ്നൗവിന് മുന്നിൽ 157 റൺസിൻ്റെ വിജയലക്ഷ്യമാണ് ഹൈദരാബാദ് ഉയർത്തിയത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ സൺറൈസേഴ്സ് ഹൈദരാബാദ് 20 ഓവറിൽ 156/9 റൺസെടുത്തു.
ഹെൻറിച് ക്ലാസൻ്റേയും നിതീഷ് കുമാർ റെഡ്ഡിയും അർധസെഞ്ച്വറികളാണ് ഹൈദരാബാദിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചെടുത്തത്. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 116 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. നിതീഷ് കുമാർ റെഡ്ഡിയെ ( 33 പന്തിൽ 56) മണിമാരൻ സിദ്ധാർഥ് പ്രിൻസ് യാദവിൻ്റെ കൈകളിലെത്തിച്ചു.
ഹെൻറിച് ക്ലാസനെ (41 പന്തിൽ 62) അവേശ് ഖാൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിൻ്റെ കൈകളിലെത്തിച്ചു. ഹർഷ് ദുബെയെ (0) അവേശ് ഖാനും ശിവാംഗിനെ (5) പ്രിൻസ് യാദവും ക്ലീൻ ബൗൾഡാക്കി. മുഹമ്മദ് ഷമി, അവേശ് ഖാൻ, പ്രിൻസ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
ടോസ് നേടിയ ലഖ്നൗ സൂപ്പർ ജയൻ്റ്സ് നായകൻ റിഷഭ് പന്ത് ഹൈദരാബാദിനെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നേരത്തെ ബാറ്റിങ് പവർപ്ലേയിൽ 22/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്.
ഒരു ഘട്ടത്തിൽ 7.1 ഓവറിൽ 26/4 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ തുടക്കം നൽകിയ ഓപ്പണർമാരായ അഭിഷേകും ഹെഡും ഇന്ന് പാടെ നിരാശപ്പെടുത്തി. മുഹമ്മദ് മഷിയുടെ തീപാറും പന്തുകൾക്ക് മുന്നിൽ ഇരുവരും നിശബ്ദരായെന്നതാണ് വാസ്തവം.
ട്രാവിസ് ഹെഡ് (7), അഭിഷേക് ശർമ (0), ഇഷാൻ കിഷൻ (1) ലിയാം ലിവിങ്സ്റ്റൺ (14) എന്നിവരാണ് പുറത്തായത്. മുഹമ്മദ് ഷമി, അവേശ് ഖാൻ, പ്രിൻസ് യാദവ് എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു. ബാറ്റിങ് പവർപ്ലേയിൽ 22/3 എന്ന നിലയിലായിരുന്നു ഹൈദരാബാദ്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ആവേശപ്പോരാട്ടം നടക്കുന്നത്.