CRICKET

"ഇന്ത്യയുടെ കീരിട നേട്ടത്തിന് കാരണം സഞ്ജു", കൊടുമുടി കേറി ആഹ്ളാദവും ആവേശവും; ആഘോഷിച്ച് മലയാളികൾ

മലയാളികളുടെ സന്തോഷം ഇരട്ടിയാക്കുന്നത് സഞ്ജു സംസൺ എന്ന പേര് തന്നെയാണെന്നാണ് ആരാധകർ പറയുന്നത്

Author : ന്യൂസ് ഡെസ്ക്

കൊച്ചി: ടി20 ലോകകപ്പിൽ കരുത്തരായ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ കപ്പുയർത്തിയതിന്റെ ആവേശത്തിലാണ് മലയാളികൾ. ന്യൂസിലന്‍ഡിനെ 96 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ മൂന്നാം തവണയും ലോകകിരീടം ഉയര്‍ത്തിയത്. ലോകകപ്പിലെ താരമായ സഞ്ജു സംസൺ തന്നെയാണ് ആരാധകരുടെയും ആവേശം. സഞ്ജു നൽകുന്ന പ്രചോദനമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. ഇതൊരു ടീം ​ഗെയിം ആണ്. ടീമിന് വേണ്ടി ഇന്ന് എല്ലാവരും നല്ല പ്രകടനം കാഴ്ചവച്ചെങ്കിലും മലയാളികളുടെ സന്തോഷം ഇരട്ടിയാക്കുന്നത് സഞ്ജു സംസൺ എന്ന പേര് തന്നെയാണെന്നാണ് ആരാധകർ പറയുന്നത്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് അകത്തും പുറത്തുമുള്ള കാഴ്ചകൾക്ക് സമാനമായ കാഴ്ച തന്നെയാണ് ഇങ്ങ് കൊച്ചിയിലും കോഴിക്കോടും തിരുവനന്തപുരത്തും കേരളത്തിൽ അങ്ങോളമിങ്ങോളം കാണാൻ കഴിയുക. ക്രിക്കറ്റ് മലയാളികൾക്ക് ആവേശമാണെന്നതിൽ തർക്കമേതുമില്ല. എന്നാൽ ഈ സന്തോഷത്തിനപ്പുറം മലയാളികൾക്കിത് അഭിമാനിത്തിന്റെയും അഹങ്കരാത്തിന്റെയും നിമിഷം കൂടിയാണ്. കൊച്ചിയിലടക്കം നാനാഭാ​ഗങ്ങളിൽ വിജയം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ് മലയാളി. ആരാധകർക്കായി കൊച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഫൈനൽ മത്സരം ‌വൻ സ്ക്രീനുകളിൽ പ്രദർശിപ്പിച്ചിരുന്നു.

നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനെത്തിയ ഇന്ത്യ മലയാളിയായ സഞ്ജു സാംസണിൻ്റെ ചിറകിലേറിയാണ് കൂറ്റൻ സ്കോറിലേക്ക് കുതിച്ചത്. 45 പന്തില്‍ നിന്നാണ് സഞ്ജു 89 റണ്‍സെടുത്തത്. ഇഷാന്‍ കിഷന്‍ (25 പന്തില്‍ 54), അഭിഷേക് ശര്‍മ (21 പന്തില്‍ 52) എന്നിവരും നിര്‍ണായക പിന്തുണ നല്‍കി. നാല് വിക്കറ്റ് നേടിയ ജസ്പ്രിത് ബുംറയാണ് ന്യൂസിലഡിനെ തകര്‍ത്തത്. കീവീസിന് 256 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയർത്തിയത്. ടി20 ലോകകപ്പ് ഫൈനലിലെ മൂന്നാമത്തെ ഉയർന്ന സ്കോറാണ് ഇന്ത്യ ഇന്ന് അടിച്ചെടുത്തത്. സ്കോർ - ഇന്ത്യ 255/ 5 (20 ഓവർ), ന്യൂസിലൻഡ് 159/10 (19 ഓവർ).

കമറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 19 ഓവറില്‍ 159 റണ്‍സിന് എല്ലാവരും പുറത്തായി. ലാശപ്പോരിൽ ഇന്ത്യൻ ബൗളർമാരിൽ നാല് വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയും, മൂന്ന് വിക്കറ്റെടുത്ത അക്സർ പട്ടേലും തിളങ്ങി. അർധസെഞ്ച്വറി നേടി പുറത്തായ ഓപ്പണർ ടിം സൈഫർട്ട് (26 പന്തിൽ 52), ക്യാപ്റ്റൻ മിച്ചൽ സാൻ്റ്നർ (43) എന്നിവർ മാത്രമേ കീവീസ് ബാറ്റിങ് നിരയിൽ തിളങ്ങാനായുള്ളൂ

SCROLL FOR NEXT