ന്യൂഡൽഹി: ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചത് വൈകാരിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്. വെള്ളിയാഴ്ച രാത്രി ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രഖ്യാപനം. താൻ വെള്ള ജേഴ്സിയോട് വിടപറയുകയാണ്. ഓർമകളും ബന്ധവും ഒരിക്കലും അവസാനിക്കുന്നില്ലെന്നും വിടവാങ്ങൽ പോസ്റ്റ് പങ്കുവെച്ചുകൊണ്ട് മുഹമ്മദ് ഷമി കുറിച്ചു.
‘ഞാൻ വൈറ്റ് ജേഴ്സിയോട് വിടപറയുകയാണ്. പക്ഷേ, അതിലെ ഓർമകളും ബന്ധവും ഒരിക്കലും അവസാനിക്കുന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് ജേഴ്സി ആദ്യമായി അണിഞ്ഞപ്പോൾ രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നൊരു സ്വപ്നം മാത്രമാണ് ഉണ്ടായിരുന്നത്. അന്നുമുതൽ ഓരോ വിക്കറ്റും ഓരോ പോരാട്ടവും പരിക്കുകളും തിരിച്ചുവരവുകളും എനിക്ക് ഓരോ പാഠങ്ങളും നല്കി’- ഷമി ഇൻസ്റ്റ പോസ്റ്റിൽ വ്യക്തമാക്കി.
ഇന്ത്യക്കായി 64 ടെസ്റ്റ് മത്സരങ്ങളാണ് മുഹമ്മദ് ഷമി കളിച്ചത്. 2013ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ച താരം 229 വിക്കറ്റുകൾ നേടി. 2019 ലോകകപ്പിലും 2023 ലോകകപ്പിലും മികച്ച പ്രകടനം നടത്താൻ താരത്തിനായി.