ഗൗതം ഗംഭീറിനും സൂര്യകുമാര്‍ യാദവിനുമെതിരെ ഗുരുതര ആരോപണവുമായി മുന്‍ പാകിസ്ഥാന്‍ താരം അഹമ്മദ് ഷെഹ്‌സാദ്. ഗൗതം ഗംഭീറും സൂര്യകുമാറും രാഷ്ട്രീയം കളിക്കുകയാണെന്നും ഇത് ടീമിനെ ബാധിക്കുന്നുവെന്നുമാണ് മുന്‍ പാക് താരത്തിന്റെ ആരോപണം.
പാകിസ്ഥാനെതിരെയുള്ള മത്സരത്തിനു ശേഷം കുല്‍ദീപ് യാദവിന് പുറത്തിരിക്കേണ്ടി വന്നത് സൂര്യകുമാര്‍ യാദവുമായുള്ള പ്രശ്‌നത്തിന്റെ പേരിലാണെന്നും അദ്ദേഹം ആരോപിച്ചു. പാകിസ്ഥാനുമായുള്ള മത്സര ശേഷം സൂര്യകുമാര്‍ അദ്ദേഹത്തെ തള്ളിയ സംഭവമുണ്ടായിരുന്നു. അച്ചടക്ക നടപടിയുടെ ഭാഗമായോ അല്ലെങ്കില്‍ സൂര്യകുമാര്‍ യാദവുമായുള്ള പ്രശ്നം കാരണമോ ആണ് കുല്‍ദീപ് യാദവിനെ ഒഴിവാക്കിയതെന്നാണ് ഇപ്പോള്‍ ആളുകള്‍ പറയുന്നത്.
അല്ലായിരുന്നെങ്കില്‍ അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്തിരുത്തില്ലായിരുന്നു. മികച്ച ബൗളിംഗ് കാഴ്ചവെക്കുന്ന ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ ശേഷിയുള്ള താരമാണ് കുല്‍ദീപ്. 'ഹാര്‍നാ മാന ഹൈ' എന്ന പരിപാടിയിലായിരുന്നു കുല്‍ദീപിന്റെ പരാമര്‍ശം.
ഏതൊരു മേഖലയില്‍ പ്രവേശിക്കുമ്പോഴും പൂര്‍ണ്ണമായ ശ്രദ്ധ ആവശ്യമാണ്. ഗംഭീര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു, അതോടെ സ്വാഭാവികമായും അദ്ദേഹത്തിന്റെ മനോഭാവം മാറി. രാഷ്ട്രീയത്തില്‍ അദ്ദേഹം അത്ര വിജയിച്ചില്ല, എന്നാല്‍ അതേ രാഷ്ട്രീയം അദ്ദേഹം ടീം അന്തരീക്ഷത്തിലേക്കും കൊണ്ടുവന്നതായാണ് തോന്നുന്നത്. ഗൗതം ഗംഭീറിന്റെ രാഷ്ട്രീയമെല്ലാം ഇന്ത്യന്‍ ടീമിന്റെ പ്രതിച്ഛായയ്ക്ക് വലിയ രീതിയില്‍ മങ്ങലേല്‍പ്പിച്ചു.
ടീം മാനേജ്‌മെന്റ് രാജ്യത്തിനേക്കാളും പ്രധാന്യം നല്‍കുന്നത് സ്വന്തം അജണ്ടകള്‍ക്കാണ്. രാഷ്ട്രീയ മനോഭാവത്തോടെയാണ് ഗംഭീര്‍ വന്നതു തന്നെ. ഇത് വിരാട് കോഹ്ലിയെ വരെ ബാധിച്ചിട്ടുണ്ട്. അവര്‍ പരീക്ഷിക്കുന്ന ടീം കോമ്പിനേഷന്‍ ദുര്‍ബലമാണ്. അക്‌സറിനെ ഒഴിവാക്കുന്നു, കുല്‍ദീപിനെ മാറ്റി നിര്‍ത്തുന്നു. മത്സരങ്ങളില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്കാണ് കളിക്കാര്‍ ശ്രദ്ധിക്കുന്നത്.