CRICKET

ആ വാര്‍ത്ത വ്യാജം; പാക് താരം ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയെന്ന വാര്‍ത്ത തള്ളി പിസിബി

ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയ താരത്തിന് ടീം മാനേജ്‌മെന്റ് പിഴ ചുമത്തിയെന്നായിരുന്നു വാർത്ത

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പ് മത്സരത്തിനിടയില്‍ ശ്രീലങ്കയിലെ ഹോട്ടല്‍ ജീവനക്കാരിയോട് പാക് താരം മോശമായി പെരുമാറിയെന്ന വാര്‍ത്ത നിഷേധിച്ച് പാക് ക്രിക്കറ്റ് ബോര്‍ഡ്. പാക് താരം സല്‍മാന്‍ മിര്‍സയ്‌ക്കെതിരെയായിരുന്നു ആരോപണം. ഹോട്ടല്‍ ജീവനക്കാരിയോട് മോശമായി പെരുമാറിയ താരത്തിന് ടീം മാനേജ്‌മെന്റ് പിഴ ചുമത്തിയെന്നും കടുത്ത നടപടിയുണ്ടാകുമെന്നുമായിരുന്നു വാര്‍ത്തകള്‍.

കാന്‍ഡി ഹോട്ടലില്‍ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പായിരുന്നു പെരുമാറ്റമെന്നും എആര്‍വൈ റിപ്പോര്‍ട്ട് ചെയ്തത്. വ്യാജ വാര്‍ത്ത നല്‍കിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പിസിബി വ്യക്തമാക്കി. സ്ഥിരീകരിക്കാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാര്‍ത്തയെ ക്രിക്കറ്റ് ബോര്‍ഡ് അപലപിച്ചു.

ടെലികോം ഏഷ്യ സ്‌പോര്‍ട്‌സ് താരത്തിന്റെ പേര് നല്‍കാതെയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹോട്ടലിലെ ക്ലീനിങ് സ്റ്റാഫിനോട് മോശമായി പെരുമാറിയെന്നും യുവതി ബഹളം വെച്ചുവെന്നുമായിരുന്നു വാര്‍ത്ത. ടീം മാനേജര്‍ നവീദ് ചീമ ജീവനക്കാരിയോട് മാപ്പ് ചോദിച്ചുവെന്നും വാര്‍ത്തയിലുണ്ടായിരുന്നു.

SCROLL FOR NEXT