CRICKET

അജിത് അഗാർക്കർ തെറിച്ചു; ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചീഫ് സെലക്ടറായി പ്രഗ്യാൻ ഓജ

മുൻ ഇന്ത്യൻ സ്പിന്നറായ രമേഷ് പവാറും സെലക്ടർമാരുടെ പാനലിൽ ഇടംപിടിച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരവും സ്പിന്നറുമായിരുന്ന പ്രഗ്യാൻ ഓജ നിയമിതനായി. അജിത് അഗാർക്കർക്ക് പകരക്കാരനായാണ് ഓജ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ സെലക്ടറായി ചുമതലയേൽക്കുന്നത്. ബിസിസിഐ തന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്.

അജിത് അഗാർക്കറിന് പകരക്കാരനായി ഓജ നേരത്തെ താൽക്കാലിക സെലക്ടറായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ ബോർഡ് അദ്ദേഹത്തിന് മുഴുവൻ സമയ ഉത്തരവാദിത്തം നൽകി. അശോക് മൽഹോത്രയും ജതിൻ പരഞ്ജപെയും ഉൾപ്പെടുന്ന ക്രിക്കറ്റ് ഉപദേശക സമിതിയാണ് (സിഎസി) പുരുഷ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി അംഗങ്ങളെ നിയമിക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്.

ശിവ് സുന്ദർദാസ്, ആർ.പി. സിങ്, അജയ് രാത്ര, രമേഷ് പൊവാർ എന്നിവരും സെലക്ടർമാരുടെ പാനലിൽ ഇടംപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

SCROLL FOR NEXT