ദക്ഷിണാഫ്രിക്കൻ ഓപ്പണർ ക്വിൻ്റൺ ഡീ കോക്ക് Source: x/ Proteas Men
CRICKET

ഒരൊറ്റ സെഞ്ച്വറി.. നാല് റെക്കോർഡുകൾ... ഒരേയൊരു 'ക്വിൻ്റൺ ഡീ കോക്ക്'

പ്രോട്ടീസിൻ്റെ ഇടങ്കയ്യൻ ബാറ്റർ ഏകദിനത്തിൽ ഇന്ത്യക്കെതിരായ തൻ്റെ ഏഴാമത്തെ സെഞ്ച്വറിയാണ് കണ്ടെത്തിയത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മുന്നോട്ട് നയിച്ചത് ഓപ്പണർ ക്വിൻ്റൺ ഡീ കോക്ക് ആയിരുന്നു. ഹർഷിത് റാണ എറിഞ്ഞ മുപ്പതാം ഓവറിലെ മൂന്നാം പന്ത് ഡീപ്പ് മിഡ് വിക്കറ്റിലേക്ക് പുൾ ചെയ്തു സിക്സർ പറത്തിയാണ് പ്രോട്ടീസിൻ്റെ ഇടങ്കയ്യൻ ബാറ്റർ ഏകദിനത്തിൽ ഇന്ത്യക്കെതിരായ തൻ്റെ ഏഴാമത്തെ സെഞ്ച്വറി കണ്ടെത്തിയത്.

മത്സരത്തിൽ 80 പന്തിൽ നിന്നാണ് ഡീ കോക്ക് സെഞ്ച്വറി നേടിയത്. ആറ് കൂറ്റൻ സിക്സറുകളും എട്ട് ബൗണ്ടറികളും ഈ ഇന്നിങ്സിന് മാറ്റേകി. 120ന് അടുത്ത് സ്ട്രൈക്ക് റേറ്റിൽ താരം ബാറ്റിങ് തുടർന്ന് ഇന്ത്യക്ക് തുടക്കത്തിൽ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്.

മൂന്നാം ഏകദിന മത്സരത്തിൽ നേടിയ ശതകത്തിലൂടെ ക്രിക്കറ്റിലെ ലോക റെക്കോർഡ് നേടങ്ങൾക്കൊപ്പവും താരമെത്തി. അവ ഏതൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.

വിദേശത്ത് ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറികൾ

  • 7 - സച്ചിൻ ടെണ്ടുൽക്കർ vs യുഎഇ

  • 7 - സയീദ് അൻവർ vs യുഎഇ

  • 7 - എബി ഡിവില്ലിയേഴ്സ് vs ഇന്ത്യ

  • 7 - രോഹിത് ശർമ vs ഇംഗ്ലണ്ട്

  • 7 - ക്വിൻ്റൺ ഡീ കോക്ക് vs ഇന്ത്യ

(നിഷ്പക്ഷ വേദികൾ ഉൾപ്പെടെ)

ഒരേ എതിരാളിക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർമാർ

  • 7 - ക്വിൻ്റൺ ഡീ കോക്ക് vs ഇന്ത്യ

  • 6 - ആദം ഗിൽക്രിസ്റ്റ് vs ശ്രീലങ്ക

  • 6 - കുമാർ സംഗക്കാര vs ഇന്ത്യ

  • 5 - കുമാർ സംഗക്കാര vs ബംഗ്ലാദേശ്

  • 4 - ക്വിൻ്റൺ ഡീ കോക്ക് vs ശ്രീലങ്ക

  • 4 - കുമാർ സംഗക്കാര vs ഇംഗ്ലണ്ട്

ഏറ്റവും കൂടുതൽ ഏകദിന സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പർമാർ

  • 23 - കുമാർ സംഗക്കാര

  • 23 - ക്വിൻ്റൺ ഡീ കോക്ക്

  • 19 - ഷായ് ഹോപ്പ്

  • 16 - ആദം ഗിൽക്രിസ്റ്റ്

  • 11 - ജോസ് ബട്ട്ലർ

  • 10 - എബി ഡിവില്ലിയേഴ്സ്

  • 10 - എം.എസ്. ധോണി

ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ

  • 7 - ക്വിൻ്റൺ ഡീ കോക്ക് (23 ഇന്നിംഗ്‌സ്)

  • 7 - സനത് ജയസൂര്യ (85 ഇന്നിംഗ്‌സ്)

  • 6 - എബി ഡിവില്ലിയേഴ്‌സ് (32 ഇന്നിംഗ്‌സ്)

  • 6 - റിക്കി പോണ്ടിംഗ് (59 ഇന്നിംഗ്‌സ്)

  • 6 - കുമാർ സംഗക്കാര (71 ഇന്നിംഗ്‌സ്)

SCROLL FOR NEXT