ആര്‍സിബി വില്‍ക്കുകയാണെന്ന വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയിട്ട് നാളുകളായി. ഇപ്പോഴിതാ അതില്‍ ഏതാണ്ട് തീരുമാനമായിരിക്കുകയാണ്. നിലവിലെ ഉടമകളായ ഡിയാജിയോ വില്‍പ്പനയ്ക്കുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത വര്‍ഷം മാര്‍ച്ച് 31 നകം വില്‍പ്പന നടപടികള്‍ പൂര്‍ത്തിയാകും. 2008 ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആരംഭിച്ചതു മുതല്‍ മത്സരരംഗത്തുള്ള രാജസ്ഥാന്‍ റോയല്‍ ചാലഞ്ചേഴ്‌സ് കഴിഞ്ഞ വര്‍ഷമാണ് കന്നിക്കിരീടം നേടിയത്. ഇതിനു പിന്നാലെയാണ് ഫ്രാഞ്ചൈസി വില്‍ക്കുന്നുവെന്ന വാര്‍ത്തകളും വന്നത്.
യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃകമ്പനിയായ ഡിയാജിയോ ആര്‍സിബിക്ക് നിശ്ചയിച്ചിരിക്കുന്ന വില ഏകദേശം 2 ബില്യണ്‍ യുഎസ് ഡോളറാണ്. 1,66,000 കോടി ഇന്ത്യന്‍ രൂപ വരും ഇത്. ഇന്ത്യയിലെ വാക്‌സിന്‍ ഭീമന്‍ ആധാര്‍ പൂനാവാല ആര്‍സിബി വാങ്ങിയേക്കുമെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
പൂനാവാല തന്നെയാണോ ആര്‍സിബി വാങ്ങുന്നത് എന്നത് സംബന്ധിച്ച് അന്തിമ വിവരം വന്നിട്ടില്ല.
അമേരിക്കന്‍ കമ്പനിയായ ഡിയാജിയോ പിഎല്‍സി ഇന്ത്യയിലെ ഉപകമ്പനിയായ യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ വഴിയാണ് ആര്‍സിബി നടത്തുന്നത്. ബ്രിട്ടീഷ് ഡിസ്റ്റിലറിയും യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡിന്റെ മാതൃസ്ഥാപനവുമാണ് ഡിയാജിയോ പിഎല്‍സി.
2008 ല്‍ ഐപിഎല്‍ ആരംഭിക്കുമ്പോള്‍ വിജയ് മല്യയായിരുന്നു ആര്‍സിബിയുടെ ഉടമ. പിന്നീട് മല്യ കടക്കെണിയില്‍ അകപ്പെട്ടതോടെ യുണൈറ്റഡ് സ്പിരിറ്റ്സ് വഴി ഡിയോജിയോ ഫ്രൈഞ്ചൈസി ഏറ്റെടുക്കുകയായിരുന്നു.