സഞ്ജു സാംസൺ 
CRICKET

ക്ലച്ച് പ്ലേയർ; ഒരൊറ്റ ലോകകപ്പിലൂടെ ഇതിഹാസ നിരയിലേക്ക് സഞ്ജു സാംസൺ

ടി20 ലോകകപ്പ് ഫൈനലിൽ ഇതാദ്യമായാണ് ഒരു താരം 85ന് മുകളിൽ സ്കോർ ചെയ്യുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

അഹമ്മദാബാദ്: ടി20 ലോകകപ്പിലെ ആവേശകരമായ കലാശപ്പോരിൽ മാരക ഫോം തുടർന്ന സഞ്ജു സാംസണെ തേടിയെത്തിയത് നിരവധി ലോക റെക്കോർഡുകളാണ്. ടി20 ലോകകപ്പ് ഫൈനലിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവുമുയർന്ന വ്യക്തിഗത സ്കോർ എന്ന ലോക റെക്കോർഡാണ് സഞ്ജു സാംസൺ അടിച്ചെടുത്തത്.

ടി20 ലോകകപ്പ് ഫൈനലിൽ ഇതാദ്യമായാണ് ഒരു താരം 85ന് മുകളിൽ സ്കോർ ചെയ്യുന്നത്. മുമ്പ് ടി20 ലോകകപ്പ് ഫൈനലിൽ മർലോൺ സാമുവൽസും (വെസ്റ്റ് ഇൻഡീസ് vs ഇംഗ്ലണ്ട്, 2016) കെയ്ൻ വില്യംസണും (ന്യൂസിലൻഡ് vs ഓസ്ട്രേലിയ, 2021) 85 റൺസ് വീതം നേടിയിരുന്നു.

ഇത് സഞ്ജു സാംസണിൻ്റെ തുടർച്ചയായ മൂന്നാമത്തെ 50+ സ്കോർ കൂടിയായിരുന്നു. അതോടെ ബാബർ അസം , വിരാട് കോഹ്‌ലി എന്നീ ഇതിഹാസ ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെട്ട പ്രമുഖരുടെ പട്ടികയിലേക്കും മലയാളികളുടെ പ്രിയതാരം ഇടം നേടി.

ടി20 ലോകകപ്പിൽ തുടരെ ഏറ്റവുമധികം 50+ സ്കോർ

  • 3 - മഹേല ജയവർധന (2010)

  • 3 - വിരാട് കോഹ്‌ലി (2016-2021)

  • 3 - ബാബർ അസം (2021)

  • 3 - കെ.എൽ. രാഹുൽ (2021)

  • 3 - കുശാൽ മെൻഡിസ് (2026)

  • 3 - സാഹിബ്‌സാദ ഫർഹാൻ (2026)

  • 3 - സഞ്ജു സാംസൺ (2026)

കോഹ്‌ലിക്കും പാകിസ്ഥാൻ ഇതിഹാസം ഷാഹിദ് അഫ്രീദിക്കും ശേഷം ഒരു ടി20 ലോകകപ്പ് പതിപ്പിൻ്റെ സെമി ഫൈനലിലും ഫൈനലിലും 50+ സ്‌കോറുകൾ നേടുന്ന മൂന്നാമത്തെ ബാറ്ററായി സഞ്ജു സാംസൺ മാറി.

ടി20 ലോകകപ്പ് സെമിയിലും ഫൈനലിലും 50 നേടിയവർ

  • 2009ൽ ഷാഹിദ് അഫ്രീദി

  • 2014ൽ വിരാട് കോഹ്‌ലി

  • 2026ൽ സഞ്ജു സാംസൺ

SCROLL FOR NEXT