സഞ്ജു സാംസൺ  Image: X
CRICKET

മിന്നല്‍ സഞ്ജു; കെസിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി താരം

ഏഷ്യാ കപ്പ് ഓപ്പണര്‍ സ്ഥാനം ചോദ്യം ചിഹ്നമായി നില്‍ക്കെയാണ് സഞ്ജുവിന്റെ ഒറ്റയാള്‍ പ്രകടനം

Author : ന്യൂസ് ഡെസ്ക്

കേരള ക്രിക്കറ്റ് ലീഗില്‍ വീണ്ടും വെടിക്കെട്ടുമായി സഞ്ജു സാംസണ്‍. ആലപ്പി റിപ്പിള്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടി. സഞ്ജുവിന്റെ കരുത്തില്‍ ആലപ്പി റിപ്പിള്‍സിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് മറികടന്നു.

കെസിഎല്ലില്‍ സഞ്ജു സാംസണിന്റെ മിന്നും ഫോം തുടരുകയാണ്. തുടര്‍ച്ചയായ നാലാം മത്സരത്തിലും അര്‍ധ സെഞ്ച്വറി കുറിച്ചു. 41 പന്തില്‍ 83 റണ്‍സെടുത്തു. ഒന്‍പത് സിക്‌സറുകളാണ് സഞ്ജു അതിര്‍ത്തി കടത്തിയത്. മുഹമ്മദ് ഇനാന്‍ എറിഞ്ഞ 13-ാം ഓവറില്‍ ഹാട്രിക് സിക്‌സ് ഉള്‍പ്പെടെ 25 റണ്‍സാണ് സഞ്ജു അടിച്ച് കൂട്ടിയത്. ഏഷ്യാ കപ്പ് ഓപ്പണര്‍ സ്ഥാനം ചോദ്യം ചിഹ്നമായി നില്‍ക്കെയാണ് സഞ്ജുവിന്റെ ഒറ്റയാള്‍ പ്രകടനം.

സഞ്ജുവിന്റെ കരുത്തില്‍ ആലപ്പി റിപ്പിള്‍സിനെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് വീഴ്ത്തി. ആലപ്പി മുന്നോട്ട് വച്ച 177 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് ശേഷിക്കെ മറികടന്നു. സീസണില്‍ ആറ് ജയവുമായി കൊച്ചി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആലപ്പിക്ക് സ്വപ്ന തുല്യമായ തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. അസറുദ്ദീന്‍ 64 റണ്‍സും ജലജ് സക്‌സേന 71 റണ്‍സും അടിച്ചെടുത്തു. പിന്നാലെ ക്രീസില്‍ എത്തിയവര്‍ക്കാര്‍ക്കും കൊച്ചി ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ച് നില്‍ക്കനായില്ല. മൂന്ന് ആലപ്പി താരങ്ങളെ പാളയത്തിലെത്തിച്ച കെ.എം. ആസിഫ് കൊച്ചിയുടെ വിജയത്തില്‍ നിര്‍ണായകമായി.

SCROLL FOR NEXT