കേരളത്തിന്റെ അഭിമാനമാണ് സഞ്ജു സാംസണ്‍. സ്വന്തം സ്വപ്‌നങ്ങള്‍ കൈപ്പിടിയിലൊതുക്കുന്നതിനൊപ്പം മറ്റുള്ളവരുടെ സ്വപ്‌നങ്ങളും നിറവേറ്റി മാതൃകയാവുകയാണ് താരം. പത്ത് വര്‍ഷമായി സ്വന്തം വീട് സ്വപ്‌നം കണ്ട ഒരു കുടുംബത്തിന് കൈത്താങ്ങാവുകയാണ് സഞ്ജു സാംസണ്‍. ക്രിക്കറ്റ് താരത്തിന്റെ ചാരിറ്റി ഫൗണ്ടേഷനായ സഞ്ജു സാംസണ്‍ ഫൗണ്ടേഷനിലൂടെയാണ് കുടുംബത്തിന് വീട് വച്ചു നല്‍കിയത്.
താരത്തിന്റെ 32ാം പിറന്നാള്‍ ദിനത്തില്‍ സഞ്ജുവിന്റെ അമ്മ നേരിട്ടെത്തിയാണ് വീടിന്റെ താക്കോല്‍ കൈമാറിയത്. സഞ്ജു സാംസണ്‍ ഫൗണ്ടേഷന്‍ തന്നെയാണ് താക്കോല്‍ കൈമാറ്റത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. സ്‌നേഹം കൈമാറി എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ശ്രീ ധന്യ ഹോംസ് ആണ് വീടിന്റെ നിര്‍മാണ പ്രവര്‍ത്തനം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്.
പത്ത് വര്‍ഷം മുന്‍പാണ് വീടിന്റെ നിര്‍മാണം തുടങ്ങിയത് എന്നാണ് വീട് ലഭിച്ച കുടുംബം പറയുന്നത്. 'വീടിന്റെ പണി തുടങ്ങിയത് പത്തര വര്‍ഷം മുന്‍പാണ്. വീട് പൂര്‍ത്തിയാക്കാന്‍ പറ്റുമെന്ന് വിദൂര സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നില്ല. സഞ്ജു സാംസണ്‍ ഫൗണ്ടേഷനാണ് വീടിന്റെ നിര്‍മാണം ഏറ്റെടുത്ത് പൂര്‍ത്തിയാക്കിത്തന്നത്. സഞ്ജുവും കുടുംബവും ഞങ്ങളുടെ പ്രാര്‍ഥനയില്‍ എന്നുമുണ്ടാകും.'- യുവതി പറഞ്ഞു. സഞ്ജു സാംസണ്‍ ഫൗണ്ടേഷനിലൂടെ താരം നിരവധി ചാരിറ്റി പ്രവർത്തനങ്ങള്‍ക്കാണ് താരം നേതൃത്വം നല്‍കുന്നത്. കേരളത്തിലെ നിരവധി കായിക താരങ്ങളേയും താരം സ്‌പോണ്‍സര്‍ ചെയ്തിരുന്നു.