CRICKET

പരാജയം നുണഞ്ഞ് ന്യൂസിലന്‍ഡ്; ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ല്‍ |ടി20 ലോകകപ്പ് 2026

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ തന്നെ 176 റണ്‍സ് വിജയലക്ഷ്യം മറികടന്നു.

Author : ന്യൂസ് ഡെസ്ക്

ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക സൂപ്പര്‍ 8ല്‍. ഇതോടെ പോയിന്റ് നിലയില്‍ ദക്ഷിണാഫ്രിക്ക ഒന്നാം സ്ഥാനത്തുമെത്തി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബോളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്യാനെത്തിയ ന്യൂസിലന്‍ഡ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175റണ്‍സ് എടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.1 ഓവറില്‍ തന്നെ 176 റണ്‍സ് വിജയലക്ഷ്യം മറികടന്നു.

ദക്ഷിണാഫ്രിക്കയുടെ ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം 44 പന്തില്‍ 86 റണ്‍സ് എടുത്ത് കളിയുടെ ഗതിക്ക് കരുത്ത് പകര്‍ന്നു. എട്ട് ഫോറുകളും നാല് സിക്‌സുമാണ് മാര്‍ക്രം എടുത്തത്. അനായാസം ലക്ഷ്യം മറികടന്ന ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് ആണ് എടുത്തത്.

ക്വിന്റണ്‍ ഡി കോക്ക് 14 പന്തില്‍ 20 റണ്‍സും റയാന്‍ റിക്കെല്‍ട്ടണ്‍ 11 പന്തില്‍ 21 റണ്‍സും ഡിവാള്‍ഡ് ബ്രീവിസ് 17 പന്തില്‍ 21 റണ്‍സും ഡേവിഡ് മില്ലര്‍ 17 പന്തില്‍ 24 റണ്‍സും നേടി.

ആദ്യം ബാറ്റങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിന് ഓപ്പണര്‍മാരായി ഇറങ്ങിയത് ടിം സീഫേര്‍ട്ടും ഫിന്‍ അലനുമാണ്. ടിം ഒന്‍പത് ബോളില്‍ 13 റണ്‍സ് എടുത്ത് പുറത്തായി. ഫിന്‍ 17 ബോളില്‍ 31 റണ്‍സ് എടുത്തു.

രജിന്‍ രവീന്ദ്ര എട്ട് പന്തില്‍ 13 റണ്‍സ് എടുത്ത് പുറത്തായപ്പോള്‍ ഗ്ലെന്‍ മൂന്ന് ബോൡ ഒരു റണ്‍ മാത്രമാണ് നേടിയത്. മാര്‍ക്ക് ചാപ്മാന്‍ 26 പന്തില്‍ 48 റണ്‍സും ഡാരില്‍ മിച്ചല്‍ 24 പന്തില്‍ 32 റണ്‍സുമെടുത്തു. മിച്ചല്‍ സാന്റ്‌നര്‍ 10 ബോളില്‍ നാല് റണ്‍സും ജെയിംസ് നീഷാം 15 ബോളില്‍ 23 റണ്‍സുമെടുത്തു. മാറ്റ് ഹെന്റി എട്ട് പന്തില്‍ 9 റണ്‍സ് എടുത്തു.

SCROLL FOR NEXT