Source: X
CRICKET

വനിതാ ഏകദിന ലോകകപ്പ്; പിടിമുറുക്കി ഇന്ത്യ; ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 246 റൺസ്

ഓപ്പണിംഗിൽ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും ടസ്മിന്‍ ബ്രിട്ട്സും ചേര്‍ന്ന് 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.

Author : ന്യൂസ് ഡെസ്ക്

നവി മുംബൈ: വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ നില പരുങ്ങലിലായി പ്രോട്ടീസ്. ഇന്ത്യക്കെതിരെ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പ്രതീക്ഷയ്ക്കൊത്ത് കളറായില്ല. 100 തികയും മുൻപേ 2 വിക്കറ്റുകളാണ് നഷ്ടമായത്. നിലവിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 246 റൺസ് എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. ഓപ്പണിംഗിൽ ക്യാപ്റ്റന്‍ ലൗറ വോള്‍വാര്‍ടും ടസ്മിന്‍ ബ്രിട്ട്സും ചേര്‍ന്ന് 51 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 

ടസ്മിന്‍ ബ്രിട്ട്സിന്റെ (23) വിക്കറ്റാണ് ആദ്യം നഷ്ടമായത്. അമന്‍ജോത് കൗറിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. പിന്നാലെ അന്നകെ ബോഷും മടങ്ങി. പിറകെ വന്ന സ്യൂൺ ല്യൂസ്,മരിസാന്നെ ക്യാപ്പ്, സിനലോ ജഫ്റ്റ എന്നിവരും പുറത്തായി. നിലവിലെ സ്ഥിതി തുടർന്നാൽ കന്നി കിരീടം എന്ന ലക്ഷ്യം പ്രൊട്ടീസിന് നേടാൻ സാധ്യത കുറവാണ്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഗംഭീര തുടക്കത്തോടെയാണ് ഇന്ത്യ കളി തുടങ്ങിയത്. ജമീമയടക്കം പലർക്കും കരുത്ത് തെളിയിക്കാൻ കഴിഞ്ഞില്ലെങ്കിലും മികച്ച ടോട്ടൽ കണ്ടെത്താൻ ഇന്ത്യൻ വനിതകൾക്ക് കഴിഞ്ഞു. ഓപ്പണിംഗിൽ സ്മൃതി മന്ദാന- ഷെഫാലി വർമ കൂട്ടുകെട്ടിൽ 104 റൺസാണ് ചേർത്തത്.

ഇന്ത്യ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 298 റൺസ് നേടി. ഷെഫാലി വര്‍മ(87), ദീപ്തി ശർമ (58), സ്‌മൃതി മന്ദാന (45) എന്നിവർ തിളങ്ങിയപ്പോൾ, റിച്ച ഘോഷ് (34), ജെമീമ റോഡ്രിഗസ്(24), ഹർമൻപ്രീത് കൗർ(20 ) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി സ്കോർ മെച്ചപ്പെടുത്തി.

SCROLL FOR NEXT