ഏഷ്യാകപ്പിൽ സൂപ്പർ ഫോർ ലൈനപ്പായി. ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ അഫ്ഗാനിസ്താനെ തകർത്ത് ശ്രീലങ്ക. ലങ്ക ജയിച്ചതോടെ ബംഗ്ലാദേശും സൂപ്പർ ഫോറും ഉറപ്പിച്ചു. ഗ്രൂപ്പ് ബിയിലെ ജീവന്മരണ പോരാട്ടത്തിൽ അഫ്ഗാനിസ്ഥാന് തോൽവി. 6 വിക്കറ്റിനായിരുന്നു ലങ്ക അഫ്ഗാനെ തകർത്തത്.
അഫ്ഗാൻ ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം 8 പന്തുകൾ ശേഷിക്കെ ലങ്ക മറികടന്നു. അർധസെഞ്ച്വറി നേടിയ കുശാൽ മെൻഡിസാണ് ശ്രീലങ്കയുടെ ജയം അനായാസം ആക്കിയത്. 52 പന്തിൽ മെൻഡിസ് 74 റൺസ് അടിച്ചെടുത്തു മെൻഡിസാണ് കളിയിലെ താരം.
നേരത്തെ മുഹമ്മദ് നബിയുടെ വെടിക്കെട്ട് ബാറ്റിംഗ് ആണ് അഫ്ഗാനെ മികച്ച സ്കോറിലേക്കെത്തിച്ചത്. 22 പന്തിൽ ആറ് സിക്‌സറും മൂന്ന് ഫോറുകളും അടക്കം നബി അടിച്ചെടുത്തത് 60 റൺസ്. അവസാന ഓവറിൽ അഞ്ചു സിക്സർ നേടാനും താരത്തിനായി. ലങ്കയ്ക്കായി നുവാൻ തുഷാര 4 വിക്കറ്റുകൾ വീഴ്ത്തി.
ജയത്തോടെ അപരാജിതരായി ലങ്ക സൂപ്പർ ഫോറിലിടം പിടിച്ചു. നിർണായക മത്സരത്തിൽ ലങ്കയോടേറ്റ തോൽവി അഫ്ഗാനിസ്ഥാന് പുറത്തേക്കുള്ള വഴി തുറന്നു. അഫ്ഗാൻ വീണതോടെ സൂപ്പർ ഫോറിലെ അവസാന സ്ഥാനം ബംഗ്ലാദേശ് ഉറപ്പിച്ചു.
ഏഷ്യാ കപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ ഇന്നിറങ്ങും. സൂര്യകുമാർ യാദവിൻ്റെയും സംഘത്തിൻ്റെയും എതിരാളികൾ ഒമാൻ. മത്സരം രാത്രി എട്ടിന് അബുദാബിയിൽ.