CRICKET

ടി20 ലോകകപ്പ് 2026 | ശ്രീലങ്കയ്ക്ക് ജയം; അയർലൻഡിനെ പരാജയപ്പെടുത്തിയത് 20 റൺസിന്

19 പന്തിൽ 44 റൺസെടുത്ത കാമിന്ദു മെൻഡിസാണ് കളിയിലെ താരം

Author : ന്യൂസ് ഡെസ്ക്

കൊളംബോ: ട്വന്റി20 ലോകകപ്പിൽ ആതിഥേയരായ ശ്രീലങ്കയ്ക്ക് ജയം. കോളംബിയയിൽ നടന്ന മത്സരത്തിൽ അയർലൻഡിനെ 20 റൺസിനാണ് ലങ്ക പരാജയപ്പെടുത്തിയത്. 164 റൺസ് വിജയലക്ഷ്യം പിന്തുടർ‌ന്ന അയർലൻഡ് 19.5 ഓവറില്‍ 143 റൺസെടുത്താണ് പുറത്തായത്. ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക കുശാൽ മെൻഡിസിന്റെ അർധ സെഞ്ച്വറിയുടെയും തകർത്തടിച്ച കാമിന്ദു മെൻഡിസിന്റെയും കരുത്തിൽ ഇരുപതോവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു.

പതും നിസംഗ (24), കമിൽ മിശറ (14), ദുനിത് വെല്ലാലഗെ (10) എന്നിവരാണു ശ്രീലങ്കയുടെ മറ്റു പ്രധാന സ്കോറർമാർ. മറുപടി ബാറ്റിങിൽ ഐറിഷ് പടയ്ക്ക് 143 റൺസെടുക്കാനെ സാധിച്ചുള്ളൂ. 34 പന്തിൽ 40 റൺസടിച്ച ഹാരി ടെക്ക്റ്ററാണ് അയർലൻഡിന്റെ ടോപ് സ്കോറര്‍. റോസ് അ‍ഡയ്ർ (34), ലോർകൻ ടക്കർ (21) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. 19 പന്തിൽ 44 റൺസെടുത്ത കാമിന്ദു മെൻഡിസാണ് കളിയിലെ താരം.

SCROLL FOR NEXT