CRICKET

ചെപ്പോക്കിൽ റെക്കോർഡ് പെരുമഴ; ടി20 ലോകകപ്പിൽ ഒരിന്നിങ്സിലെ ഏറ്റവുമധികം സിക്സർ പിറന്ന സുദിനം!

ടി20 ലോകകപ്പിലെ ടീം ഇന്ത്യ നേടുന്ന എക്കാലത്തേയും ഉയർന്ന സ്കോറായിരുന്നു 256/4.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ചെന്നൈ: ടി20 ലോകകപ്പിൽ സിംബാബ്‌വേക്കെതിരായ മത്സരം വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളുടെ കരുത്തോടെ ചരിത്രത്തിലിടം നേടി. സഞ്ജു സാംസൺ ഓപ്പണറായി തിരിച്ചെത്തിയ ഈ മാച്ചിൽ നിരവധി ലോക റെക്കോർഡുകളാണ് തകർക്കപ്പെട്ടത്.

ടി20 ലോകകപ്പിലെ രണ്ടാമത്തെ ഉയർന്ന സ്കോർ

ടി20 ലോകകപ്പിലെ രണ്ടാമത്തെ ഉയർന്ന സ്കോറായിരുന്നു ഇന്ത്യ നേടിയ 256 റൺസ്. 2007ൽ ജോഹന്നാസ്ബർഗിൽ കെനിയക്കെതിരെ ശ്രീലങ്ക നേടിയ 260/6 ആണ് ലോകകപ്പിലെ ഏറ്റവുമുയർന്ന സ്കോർ. സിംബാബ്‌വെക്കെതിരെ ഇന്ത്യ 256/4 ആണ് അടിച്ചെടുത്തത്. ഇതേ ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 254/6 അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസിൻ്റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.

Highest total in T20 World Cups

  • 260/6 SL vs Ken Joburg 2007

  • 256/4 Ind vs Zim Chennai 2026 *

  • 254/6 WI vs Zim Wankhede 2026

  • 235/5 Ire vs Oman Colombo SSC 2026

  • 230/8 Eng vs SA Wankhede 2016

  • 229/4 SA vs Eng Wankhede 2016

ഇന്ത്യയുടെ ഉയർന്ന ടി20 ലോകകപ്പ് സ്കോർ

ടി20 ലോകകപ്പിലെ ടീം ഇന്ത്യ നേടുന്ന എക്കാലത്തേയും ഉയർന്ന സ്കോറായിരുന്നു ഇത്. 2026 ടി20 ലോകകപ്പിൽ ഏതെങ്കിലും ടീം നേടുന്ന ഉയർന്ന സ്കോർ കൂടിയാണിത്. ഇതേ ലോകകപ്പിലെ സൂപ്പർ 8 മത്സരത്തിൽ സിംബാബ്‌വെക്കെതിരെ 254/6 അടിച്ചെടുത്ത വെസ്റ്റ് ഇൻഡീസിൻ്റെ റെക്കോർഡാണ് ഇന്ത്യ മറികടന്നത്.

  • 256/4 Ind vs Zim Chennai 2026 *

  • 254/6 WI vs Zim Wankhede 2026

  • 235/5 Ire vs Oman Colombo SSC 2026

ടി20 ലോകകപ്പിൽ ഇന്ത്യ കൂടുതൽ സിക്സർ നേടിയ മാച്ച്

ഒരു ടി20 ലോകകപ്പ് മാച്ചിൽ ഏറ്റവുമധികം സിക്സറുകൾ പറത്തുന്ന ടീമായും (17 എണ്ണം) ഇന്ത്യ മാറി. 2024ൽ ഓസീസിനെതിരെ നേടിയ 15 സിക്സറുകളായിരുന്നു ഇതിന് മുൻപത്തെ ഉയർന്ന സിക്സർ നേട്ടം.

ഈ ലോകകപ്പിൽ ഇന്ത്യ ഇതുവരെ 63 സിക്സറുകൾ നേടി. 2024ൽ 61 സിക്സറുകൾ നേടിയ, ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകളെന്ന സ്വന്തം റെക്കോർഡും മറികടന്നു. ഈ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിൻ്റെ 66 സിക്സറുകളെന്ന റെക്കോർഡ് മാത്രമാണ് ഇന്ത്യൻ ടീമിന് മുന്നിലുള്ളത്.

ആറ് ബാറ്റർമാരും 150+ സ്ട്രൈക്ക് റേറ്റിൽ കളിച്ച ആദ്യ മാച്ച്

ഒരു ടി20 ലോകകപ്പിൽ ഒരു ഇന്നിംഗ്സിൽ ആറ് അല്ലെങ്കിൽ അതിൽ കൂടുതൽ ബാറ്റർമാർ, 150+ സ്ട്രൈക്ക് റേറ്റിൽ ഇരുപതിലേറെ റൺസ് നേടിയ ആദ്യ സന്ദർഭമായിരുന്നു ഇത്.

വെറും 26 ഡോട്ട് ബോളുകൾ, മറ്റൊരു ലോക റെക്കോർഡ്!

ടി20 ലോകകപ്പിൽ ഏറ്റവും കുറവ് ഡോട്ട് ബോളുകൾ കളിച്ച ഇന്നിങ്സ് ആയിരുന്നു ഇന്നത്തേത്. 2016ൽ വാങ്കഡെയിൽ ഇംഗ്ലണ്ടിനെതിരെ ദക്ഷിണാഫ്രിക്ക 26 ഡോട്ട് ബോളുകൾ മാത്രമാണ് കളിച്ചത്. ആ ലോക റെക്കോർഡിന് ഒപ്പമെത്താൻ ഇന്ന് ഇന്ത്യക്കായി.

സഞ്ജുവിന് സഹതാരങ്ങളും പവലിയനിൽ അഭിനന്ദിക്കുന്നത് കാണാമായിരുന്നു. ഗൗതം ഗംഭീർ ഉൾപ്പെടെ സഞ്ജുവിനെ വിളിച്ചുനിർത്തി സംസാരിക്കുന്നുണ്ടായിരുന്നു. സഞ്ജുവിൻ്റെ സിക്സറുകൾക്കും ഫോറിനും ഒപ്പം ക്യാപ്റ്റൻ സൂര്യയും കയ്യടിക്കുന്നത് കാണാമായിരുന്നു.

SCROLL FOR NEXT