മുംബൈ: ഐപിഎൽ പത്തൊൻപതാം സീസണിൻ്റെ ആദ്യ 20 മാച്ചുകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാംപ്യന്മാരായ ആർസിബി സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ചാണ് ഉദ്ഘാടന മാച്ച് നടക്കുക. ചെന്നൈയിൽ എത്തിയ സഞ്ജു സാംസണിന് ആദ്യ എതിരാളികൾ രാജസ്ഥാൻ റോയൽസാണ്. മുബൈ ആദ്യ മത്സരത്തിൽ കൊൽക്കത്തയെ നേരിടും. ആദ്യ ഇരുപത് മത്സരങ്ങളാണ് പ്രഖ്യാപിച്ചത്.
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ പത്തൊമ്പതാം സീസൺ മാർച്ച് 28നാണ് ആരംഭിക്കുന്നത്. നേരത്തെ മാർച്ച് 26ന് തുടങ്ങുമെന്നാണ് അറിയിച്ചിരുന്നത്. അതേസമയം, ഫൈനൽ മത്സരം നേരത്തെ നിശ്ചയിച്ചതു പോലെ മെയ് 31ന് നടക്കും.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് കണക്കിലെടുത്താണ് ഇത്തവണത്തെ മത്സരക്രമം രണ്ടു തവണയായി പ്രഖ്യാപിക്കുന്നത്. മലയാളി താരം സഞ്ജു വി.സാംസൺ ചെന്നെ സൂപ്പർ കിംഗ്സിലേക്ക് മാറിയ ശേഷം ആദ്യമെത്തുന്ന സീസൺ എന്ന പ്രത്യേകത കൂടി ഇത്തവണയുണ്ട്.