CRICKET

ഫൈനൽ പോരിനിടെ വൈഭവിനെ വീഴ്ത്താൻ 'ചീപ്പ് ട്രിക്കുമായി' തിലക് വർമ! സമൂഹമാധ്യമങ്ങളിൽ വിമർശനം, വീഡിയോ വൈറൽ!

സംഭവം ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: ദുലീപ് ട്രോഫി ഫൈനലില്‍ വൈഭവ് സൂര്യവംശിയെ സ്ലെഡ്ജ് ചെയ്തു പ്രകോപിപ്പിച്ച് പുറത്താക്കി ഇന്ത്യൻ ടീമിലെ സീനിയർ താരമായ തിലക് വർമ. സൗത്ത് സോണിനെതിനെ 15കാരനായ വൈഭവ് സൂര്യവൻഷി മികച്ച ഫോമില്‍ ബാറ്റ് ചെയ്യുമ്പോഴാണ് സൗത്ത് സോണ്‍ ക്യാപ്റ്റന്‍ തിലക് വര്‍മ ചെറിയതോതിൽ കൊമ്പുകോർത്തത്. സംഭവം ഇതിനോടകം വലിയ വിവാദമായിട്ടുണ്ട്.

മത്സരത്തിൽ എതിർ താരത്തിൻ്റെ ഏകാഗ്രത തകർക്കാൻ ലക്ഷ്യമിട്ട് പൊള്ളിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നത് ഒരു സ്ട്രാറ്റജിയുടെ കൂടി ഭാഗമാണ്. അതിരുകടക്കാതിരുന്നാൽ ഇത് നിയമവിധേയവുമാണ്. വാക്‌പോരിന് തൊട്ടുപിന്നാലെ താരം പുറത്താകുകയും ചെയ്തു. ഈസ്റ്റ് സോണിന് വേണ്ടി ഒരു സിക്സും അഞ്ച് ഫോറുകളും അടക്കം 44 റണ്‍സെടുത്താണ് വൈഭവ് പുറത്തായത്.

ഇന്നിങ്‌സിൻ്റെ തുടക്കം മുതല്‍ അടിച്ചുതകര്‍ത്ത വൈഭവ് മുഹമ്മദ് സിറാജിനെ അടക്കം അടിച്ചുപറത്തി ടീമിന് മികച്ച തുടക്കം സമ്മാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തിലക് വർമ വൈഭവിനെ ലക്ഷ്യമിട്ട് "ഇവനാണോ വൈസ് ക്യാപ്റ്റന്‍?" എന്ന് ചോദിച്ച് കളിയാക്കിയത്. ഈ സംഭവത്തിൻ്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിന് ശേഷം ഇരുവരും ചിരിച്ചു കൊണ്ട് സംസാരിക്കുന്നുണ്ടായിരുന്നു. ഇതൊരു ഗൗരവമേറിയ സ്ലെഡ്ജിങ് ആയിരുന്നില്ലെന്ന് വ്യക്തമാണ്. എന്നാല്‍ 15കാരനായ വൈഭവനെതിരെ തിലക് ഇത്തരത്തിലുള്ള മൈൻഡ് ഗെയിം സ്ട്രാറ്റജി പ്രയോഗിച്ചതില്‍ ആരാധകര്‍ക്കിടയില്‍ അതൃപ്തിയുണ്ട്. വീഡിയോ കാണാം...

SCROLL FOR NEXT