Source: Files
CRICKET

അണ്ടർ 19 ലോകകപ്പ്: അഫ്ഗാനെ മലർത്തിയടിച്ച് ഇന്ത്യ ഫൈനലിൽ

ഇന്ത്യയുടെ തുടർച്ചയായ ആറാം ഫൈനലാണ്...

Author : ന്യൂസ് ഡെസ്ക്

സിംബാബ്‌വെ: അണ്ടര്‍ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. മലയാളി താരം ആരണ്‍ ജോര്‍ജിന്റെ സെഞ്ച്വറി മികവിലാണ് ഇന്ത്യയുടെ ജയം. ഇന്ത്യയുടെ തുടർച്ചയായ ആറാം ഫൈനലാണ്.

സെമിയില്‍ അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. അഫ്ഗാന്‍ ഉയര്‍ത്തിയ 311 റണ്‍സ് വിജയലക്ഷ്യം 41.1 ഓവറില്‍ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. 104 പന്തുകളില്‍ നിന്ന് 115 റണ്‍സ് നേടിയാണ് കോട്ടയം സ്വദേശിയായ ആരണ്‍ ജോര്‍ജ് പുറത്തായത്. 15 ബൗണ്ടറികളും രണ്ട് സിക്‌സറുകളും ആരണ്‍ അടിച്ചെടുത്തു. വൈഭവ് സൂര്യവൻഷിയും ആയുഷും അർധ സെഞ്ച്വറി നേടി. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസായിരുന്നു ഇന്നത്തേത്.

വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം തവണ കപ്പ് നേടിയിട്ടുള്ള ഇന്ത്യ തങ്ങളുടെ 10ാം ഫൈനലിനാണ് ഇപ്പോള്‍ യോഗ്യത നേടിയിരിക്കുന്നത്.

SCROLL FOR NEXT