മസ്‌കറ്റ്: ഇന്ത്യുടെ വെടിക്കെട്ട് ബാറ്റർ വീരന്‍ വീരേന്ദ്ര സേവാഗിന്റെ മകനെന്നതിനപ്പുറം, സ്വന്തം ക്ലാസ് തെളിയിച്ച് ആര്യവീര്‍ സെവാഗ് അണ്ടര്‍ 19 ഏഷ്യാകപ്പിന്റെ താരമായി. 5 മത്സരങ്ങളില്‍ നിന്നായി 90.25 ബാറ്റിങ് ആവറേജില്‍ 361 റണ്‍സാണ് ആര്യവീര്‍ അടിച്ചുകൂട്ടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍ക്കൊള്ളുന്നുവെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു.
പാക്കിസ്ഥാനെതിരായ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ 61 റണ്‍സിന്റെ മിന്നുന്ന പ്രകടനവുമായാണ് ആര്യവീര്‍ ടൂര്‍ണമെന്റിന്റെ താരമായത്.
ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ അവസാന പന്തില്‍ 339 റണ്‍സ് അടിച്ചെടുത്താണ് ഇന്ത്യ കൗമാര ഏഷ്യാകപ്പ് ജേതാക്കളായത്.