പെർത്ത്: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ആദ്യ ഏകദിനത്തിന് തലേന്ന് പെർത്ത് സ്റ്റേഡിയത്തിൽ പരിശീലനത്തിനായി എത്തിയ ഇന്ത്യയുടെ ബാറ്റിങ് മാന്ത്രികൻ വിരാട് കോഹ്‌ലിക്ക് ആരാധകരുടെ വക ഗംഭീര സ്വീകരണം. എട്ട് മാസത്തിന് ശേഷമാണ് കോഹ്‌ലി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നത്.
ഞായറാഴ്ച നടക്കുന്ന പരമ്പരയിലെ ഉദ്ഘാടന മത്സരത്തോടെ നീണ്ട നാളത്തെ വിശ്രമ ജീവിതമാണ് അവസാനിക്കുന്നത്. ഫെബ്രുവരി-മാർച്ച് മാസങ്ങളിലായി നടന്ന ഇന്ത്യ ജേതാക്കളായ ചാംപ്യൻസ് ട്രോഫി ബഹുരാഷ്ട്ര ടൂർണമെൻ്റിലാണ് അദ്ദേഹം അവസാനമായി ഇന്ത്യയി കളിച്ചത്.
ആർപ്പുവിളികളോടെയാണ് കോഹ്‌ലിയെ കാണികൾ വരവേറ്റത്. പരിശീലനത്തിന് ശേഷം ആരാധകർക്ക് ഇടയിലെത്തി ഓട്ടോഗ്രാഫുകളും കൂടി നൽകിയാണ് വിരാട് മടങ്ങിയത്.