സഞ്ജോഗ് ഗുപ്ത Image: X  NEWS MALAYALAM 24x7
CRICKET

മാധ്യമ പ്രവര്‍ത്തകനില്‍ നിന്ന് ICC സിഇഒയിലേക്ക്; ആരാണ് സഞ്‌ജോഗ് ഗുപ്ത?

ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ് സഞ്‌ജോഗ്

Author : ന്യൂസ് ഡെസ്ക്

ഐസിസിയുടെ പുതിയ സിഇഒ ആയി സഞ്‌ജോഗ് ഗുപ്തയെ നിയമിച്ചു. നിലവില്‍ ജിയോസ്റ്റാര്‍ സ്‌പോര്‍ട്ട്‌സ് ആന്റ് ലൈവ് എക്‌സ്പീരിയന്‍സസ് സിഇഒ ആണ് സഞ്‌ജോഗ്. ഐസിസിയുടെ നിലവിലെ സിഇഒ ആയ ജെഫ് അലാര്‍ഡിസിന്റെ പിന്‍ഗാമിയായാണ് സഞ്‌ജോഗ് ഗുപ്ത എത്തുന്നത്.

ഐസിസിയുടെ ഏഴാമത്തെ സിഇഒയാണ് സഞ്‌ജോഗ്. ഐപിഎല്‍, ഐസിസി പോലുള്ള പ്രധാന ക്രിക്കറ്റ് ഇവന്റുകളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുള്ള വ്യക്തിയാണ് ഗുപ്ത. മാധ്യമ പ്രവര്‍ത്തകനായാണ് ഗുപ്ത കരിയര്‍ ആരംഭിക്കുന്നത്.

മാധ്യമ പ്രവര്‍ത്തകനില്‍ നിന്നും മാധ്യമ മേഖലയില്‍ നിരവധി റോളുകള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇതിനു ശേഷമാണ് കഴിഞ്ഞ നവംബറില്‍ ജിയോസ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സിഇഒ ആയി ചുമതലയേല്‍ക്കുന്നത്.

ജെഫ് അലാര്‍ഡിസിന്റെ പകരക്കാരനാകാന്‍ 25 ഓളം രാജ്യങ്ങളില്‍ നിന്നായി ലഭിച്ച 2500 ഓളം അപേക്ഷകളില്‍ നിന്നാണ് സഞ്‌ജോഗ് ഗുപ്തയെ തിരഞ്ഞെടുത്തത്. കഴിഞ്ഞ മാര്‍ച്ചിലാണ് പുതിയ സിഇഒയെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ഐസിസി തുടങ്ങിയത്.

ആരാണ് സഞ്‌ജോഗ് ഗുപ്ത?

2000ല്‍ ദി ട്രിബ്യൂണിന്റെ ലേഖകനായാണ് സഞ്‌ജോഗ് ഗുപ്ത കരിയര്‍ ആരംഭിക്കുന്നത്. പിന്നീട്, എന്‍ഡിടിവി, എബിപി, ടിവി ടുഡേ നെറ്റ് വര്‍ക്ക് എന്നിവിടങ്ങളില്‍ ജോലി ചെയ്തു. 2010ല്‍ സ്റ്റാര്‍ ടിവി നെറ്റ് വര്‍ക്കിനൊപ്പം പ്രവേശിക്കുന്നത്. പിന്നീട് കമ്പനിയില്‍ പല പദവികളില്‍ സേവനം അനുഷ്ഠിച്ചു. 2020 സ്‌പോര്‍ട്‌സ് സിഇഒ ആയി.

ബഹുഭാഷാ, ഡിജിറ്റല്‍ ഫസ്റ്റ്, സ്ത്രീ കേന്ദ്രീകൃത കായിക കവറേജ് വികസിപ്പിക്കുന്നതിലും നടപ്പിലാക്കുന്നതിലും ഗുപ്ത നിര്‍ണായക പങ്ക് വഹിച്ചതായി ഐസിസി അറിയിച്ചു.

SCROLL FOR NEXT